Connect with us

Hi, what are you looking for?

NEWS

ബാറിന് മുന്നിൽ പതിവ് തെറ്റിക്കാതെ വെള്ളക്കെട്ട്; മൗനം പാലിച്ച് അധികാരികൾ.

കോതമംഗലം : തങ്കളം ഭാഗത്തെ വെള്ളക്കെട്ടിൻ്റെ കാര്യത്തിൽ മൗനം പാലിച്ച് അധികാരികൾ.
ശക്തമായ മഴയിൽ കോതമംഗലത്ത് തങ്കളം റോഡിൽ വെള്ളക്കെട്ട്. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ മൂലം ആലുവ – മൂന്നാർ റോഡിൽ കോതമംഗലം തങ്കളം ഭാഗത്ത് രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. എട്ടോളം വ്യാപാര സ്ഥാപനങ്ങളിലും, ആ റോളം വീടുകളിലും വെള്ളം കയറി.

അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ മൂലം വർഷങ്ങളായി ഇവിടെ വെള്ളം പൊങ്ങി ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്ന് കടയുടമകൾ പറയുന്നു. ചെറുമഴയിൽ പോലും വെള്ളം ഉയരുന്ന സാഹചര്യത്തിൽ താമസക്കാരും കച്ചവടക്കാരും ദുരിതത്തിലാണ്.
ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.
അപ്രതിക്ഷിതമായി പെയ്യുന്ന മഴയത്ത് വെള്ളം കയറി എല്ലാം നശിക്കുകയാണ്. റോഡ് കയ്യേറി നിലവിലെ കാനകൾ അടഞ്ഞതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. മൂന്ന് പ്രവശ്യം വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചെങ്കിലും പരിഹാരമായില്ല.
വെള്ളക്കെട്ടിന് അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

You May Also Like

NEWS

കോതമംഗലം : നവംബർ 4 മുതൽ 11 വരെ കോതമംഗലത്തുൾപ്പെടെ 17 കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം കോതമംഗലത്തെത്തിയ എത്തിയ പ്രചാരണ ജാഥയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കോതമംഗലം ടൗണിലൂടെ...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...

NEWS

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി...

error: Content is protected !!