Connect with us

Hi, what are you looking for?

NEWS

രക്താര്‍ബുധം ബാധിച്ച കുഞ്ഞ് ചികിത്സാ സഹായം തേടുന്നു.

കോതമംഗലം : പൈങ്ങോട്ടൂര്‍ പഞ്ചായത്ത് നെടുവക്കാട് മൂന്നാം വാര്‍ഡിലെ കൊളംബേക്കര വീട്ടില്‍ ജോസഫിന്റെയും ഷൈനിയുടെയും എട്ടുവയസുള്ള മകന്‍ അലന്‍ ജോസഫ് (ഉണ്ണിക്കുട്ടന്‍) രക്താര്‍ബുധം ബാധിച്ച് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികത്സയിലാണ്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഈ കുഞ്ഞിന്റെ ചികിത്സക്കായി കൂലി പണിക്കാരും നാല് സെന്റ് സ്ഥലത്ത് താമസിക്കുന്ന മാതാപിതാക്കള്‍ക്ക് യാതൊരു നിര്‍വാഹവുമില്ല.

കുട്ടിയുടെ ചികിത്സാര്‍ഥം എട്ടു മാസം തിരുവനന്തപുരത്ത് താമസിക്കണം. ഇപ്പോള്‍ വീട് വാടകക്ക് എടുത്താണ് അവിടെ താമസം. എട്ട് മാസത്തിന് ശേഷം തുടര്‍ന്ന് രണ്ടു വര്‍ഷം ചികിത്സ നടത്തിയാല്‍ മാത്രമാണ് രോഗം ഭേദമാകുകയുള്ളൂ. കുഞ്ഞിന്റെ ചികിത്സക്കായി വാര്‍ഡ് അംഗം സാബു മത്തായി തൊട്ടിയിലിന്റെയും കുട്ടിയുടെ മാതാവ് ഷൈനി ജോസഫിന്റെയും പേരില്‍ ജനകീയ ചികിത്സാ സഹായ നിധി രൂപീകരിച്ച് പൈങ്ങോട്ടൂര്‍ കേരള ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ടും തുറന്നു.

അക്കൗണ്ട് നമ്പര്‍ 4063 21010 51144.

ഐഎഫ്എസ്‌സി കോഡ്: KLGB0040632.

കുഞ്ഞിന്റെ ചികിത്സക്ക് സന്മസുകളുടെ സഹായമുണ്ടാകണമെന്ന് വാര്‍ഡ് അംഗം പറഞ്ഞു. ഫോണ്‍: 94473 19972.

twitter volgers kopen

You May Also Like

CHUTTUVATTOM

പോത്താനിക്കാട് : മദ്യ ലഹരിയില്‍ പോലീസുകാരെ ആക്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. പോത്താനിക്കാട് പഞ്ഞിത്താഴം അന്തിയാട്ട് അമല്‍ (26), സഹോദരന്‍ അതുല്‍ (24) എന്നിവരെയാണ് കൃത്യനിര്‍വഹണത്തിനിടെ പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് പോത്താനിക്കാട് പോലീസ് അറസ്റ്റ്...

CHUTTUVATTOM

പോത്താനിക്കാട്: പോത്താനിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമീപകാലത്ത് നടന്ന മോഷണ പരമ്പരയിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. കോതമംഗലം നങ്ങേലിപടി വട്ടേക്കോട്ട് പുത്തന്‍പുര അബ്ദുള്‍ സമദ് (18), വാരപ്പെട്ടി മൈലൂര്‍ കൊടക്കാപ്പിള്ളില്‍ അതുല്‍...

CHUTTUVATTOM

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പോത്താനിക്കാട് മാവുടി പള്ളിക്കപ്പറമ്പില്‍ ബിജുവിനെയാണ് (45) മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

CHUTTUVATTOM

പോത്താനിക്കാട്: ഇന്‍ഫാം പൈങ്ങോട്ടൂര്‍ കാര്‍ഷിക താലൂക്ക് സമിതി പൊതുയോഗത്തില്‍ 75 ന് മുകളില്‍ പ്രായമുള്ള കര്‍ഷകരെ ആദരിച്ചു. വീര്‍ കിസാന്‍ അംഗങ്ങളായി തെരഞ്ഞെടുത്ത ചാക്കോ ദേവസ്യ, എം.കെ. ജോണ്‍, തോമസ് മൈലേട്ട്, അഗസ്റ്റിന്‍...

CHUTTUVATTOM

കോതമംഗലം: കൂറ്റംവേലി മാനിക്കല്‍ (ചാത്തംകോട്ട്) അഷറഫ് (45) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആമിന തേളായില്‍ അറക്കപ്പടി (എഎസ്‌ഐ പോത്താനിക്കാട്). മക്കള്‍: മീര, മിര്‍സബ്.  

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

NEWS

പോത്താനിക്കാട്: സെന്റ് മേരീസ് സ്‌കൂള്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെയും ഹയര്‍സെക്കന്‍ഡറി ബാച്ചിന്റെയും ഉദ്ഘാടനം നാളെ അഞ്ചിന് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എന്‍.എം. വര്‍ഗീസ് മെമ്മോറിയല്‍...

NEWS

കോതമംഗലം: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ പോത്താനിക്കാട് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് കെ.പി. ജയിംസ് നിര്‍വഹിച്ചു. ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ലൂസി സന്തോഷ്, അനില്‍...

NEWS

പോത്താനിക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പോത്താനിക്കാട് യൂണിറ്റിന്റെ 2025 – 26 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും, ഭരണണമിതി തെരഞ്ഞെടുപ്പും, യൂണിറ്റ് ഡയറക്ടറി പ്രകാശനവും നടന്നു. ജില്ലാ ട്രഷറര്‍ സി.എസ്. അജ്മല്‍...

CHUTTUVATTOM

കോതമംഗലം: സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ താലൂക്കില്‍ നടത്തിയ നിക്ഷേപ സമാഹരണത്തില്‍ ഇതര വിഭാഗത്തില്‍ പോത്താനിക്കാട് റീജണല്‍ റൂറല്‍ സഹകരണ ബാങ്ക് വാരപ്പെട്ടി ഒന്നാം സ്ഥാനം നേടി. ബാങ്ക് പ്രസിഡന്റ് എം.എസ്.അലിയാര്‍, സെക്രട്ടറി...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ സമീപ ദിവസങ്ങളില്‍ മോഷണം പെരുകുന്നെന്ന പരാതിയുമായി നാട്ടുകാര്‍. ഞായറാഴ്ച രാത്രി പൈങ്ങോട്ടൂര്‍ വടക്കേക്കര ഷാജിയുടെ വീട്ടില്‍നിന്ന് മൂന്ന് പവന്റെ സ്വര്‍ണ മാല മോഷ്ടിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ഒരാഴ്ച മുന്‍പ്...

CHUTTUVATTOM

കോതമംഗലം: പോത്താനിക്കാട് സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചു. ഇതോടെ പഞ്ചായത്തില്‍ രണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായി. പുളിന്താനം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് ആദ്യത്തേത്. സെന്റ് മേരീസ്...

error: Content is protected !!