Connect with us

Hi, what are you looking for?

CRIME

യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ.

പെരുമ്പാവൂർ :യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. പാലക്കാട് മരയമംഗലം മഠത്തിൽ വീട്ടിൽ പ്രഭിൻ (25), വെങ്ങോല മേപ്പറത്തുപടി കണ്ണാടിപ്പടി വീട്ടിൽ സുധർമ്മൻ (21) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ആലുവ സ്വദേശിയാണ് യുവതി. ഇവരിൽ നിന്ന് പത്ത് ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. മുപ്പതിനായിരം രൂപ മുൻകൂർ വേണമെന്ന് പറഞ്ഞു. തുടർന്ന് യുവതി ജില്ലാപോലിസ് മേധാവിക്ക് പരാതി നൽകി. പോലീസിന്‍റെ നിർദേശപ്രകാരം പണവുമായി യുവതി നെടുമ്പാശേരിക്ക് സമീപമെത്തി. പണം വാങ്ങാൻ സ്ക്കൂട്ടറിലെത്തിയ പ്രതികളെ പ്രത്യേക പോലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. സോഷ്യൽ മീഡിയാ വഴിയാണ് യുവതിയുടെ ഫോൺ നമ്പർ ഇവർക്ക് ലഭിച്ചത്.

ഇൻസ്പെക്ടർ സി.എൽ സുധീർ, എസ്.ഐ.മാരായ കെ.എ ടോമി, എൻ.കെ. അബ്ദുൾ ഹമീദ്, എസ്.സി.പി.ഒ മുഹമ്മദ് അഷറഫ്, കെ.എം ഷിഹാബ്, മാഹിൻ ഷാ അബുബക്കർ എന്നിവരാണ് പ്രത്യേക ടീമിൽ ഉണ്ടായിരുന്നത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....