Connect with us

Hi, what are you looking for?

NEWS

കോതമംഗലം പ്രസ് ക്ലബിൽ ഓണാഘോഷം; ഉന്നത വിജയം കരസ്ഥമാക്കിയ നൂഹിനേയും, മികച്ച കർഷകനെയും ആദരിച്ചു.

കോതമംഗലം : കോതമംഗലം പ്രസ് ക്ലബിൻ്റെ ഓണാഘോഷം പ്രസ് ക്ലബ് ഹാളിൽ പ്രസിഡൻ്റ് ജോഷി അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സോണി നെല്ലിയാനി അധ്യക്ഷനായി. ജോർജ് മാലിപ്പാറ , ലെത്തീഫ് കുഞ്ചാട്ട് , പി സി പ്രകാശ് ,  ജിജു ജോർജ് , ജിജോ വണ്ടനാക്കര , ശശീന്ദ്രൻ അയിരൂർ എന്നിവർ പ്രസംഗിച്ചു. ദീപു ശാന്താറാം സ്വാഗതവും നിസാർ അലിയാർ നന്ദിയും പറഞ്ഞു.

എസ് എസ് എൽ സി ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ പ്രസ് ക്ലബ് അംഗം എൻ എ സുബൈയറിൻ്റെ മകൾ എൻ എസ് നൂഹിനേയും കോതമംഗലം നഗരസഭയിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പ്രസ് ഫോട്ടോഗ്രാഫർ കെ വി സജിയേയും പ്രസ് ക്ലബ് ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയ നൂഹിന് കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികളായ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ എന്നിവർ സ്മാർട്ട് ഫോൺ നൽകി ആദരിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ :ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ വൈദ്യുത വകുപ്പ് ഫ്യൂസ് ഊരിയ സംഭവം ദൗർഭാഗ്യകരമാണെന്നും ,ഉദ്യോഗസ്ഥർ സന്ദർഭോചിതമായി പെരുമാറാൻ പഠിക്കണമെന്നും എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .വെങ്ങോല കൊയിനോണിയാ സെൻററിൽ രാവിലെ വൈദ്യുതി...

NEWS

കോതമംഗലം :കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെ കണ്ടെത്തി. മൂന്നാറിൽ നിന്നാണ് ഷാജി പോളിനെ കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു....

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മെയ് 6 തിങ്കൾ രാവിലെ 10 ന് ക്യാംപസ് മുഖാമുഖംപരിപാടി സംഘടിപ്പിക്കുന്നു. 2021 മുതൽ തുടർച്ചയായി നിർഫ് (NIRF) റാങ്കിംഗിങ്ങിൽ ഉയർന്നസ്ഥാനം , 2024- 2025...

NEWS

കോതമംഗലം: എസ്.ഐ.ഷാജി പോളിനെ കാണാതായതായി പരാതി. പൈങ്ങോട്ടൂർ ചാത്തമറ്റം സ്വദേശിയായ ഷാജി പോളിനെ ഇന്നലെ മുതലാണ് (ഏപ്രിൽ 30)കാണാതായതെന്ന് ഭാര്യ ഷേർളി പോത്താനിക്കാട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.അമിതമായ ജോലിഭാരംമൂലം എസ്.ഐ.ഷാജി മാനസികമായി...