കോതമംഗലം: ശബരിമലയിൽശാന്തി നിയമനത്തിൽ ദേവസ്വം ബോർഡ് കാണിക്കുന്ന ജാതിവിവേജനത്തിനെതിരെ ബി ഡി ജെ എസ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി തൃക്കാരിയുരിലെ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ബി ഡി ജെ എസ് ജില്ലാ പ്രസിഡൻ്റ് എ. ബി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
ദേവസ്വം മന്ത്രി പിന്നോക്ക വിഭാഗത്തിൽപ്പെട്ടയാളാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിന്നോക്കകാരനാണ് സംസ്ഥാനം ഭരിക്കുന്ന സർക്കാർ പിന്നോക്ക ജനങ്ങളുടെ ആശ്രയമാകുമെന്ന് കരുതിയതാണ് എന്നാൽ ഇപ്പോഴും ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥർ ജാതിവിവേചനം കാണിക്കുന്നു എന്നത് അംഗീകരിക്കാൻ പറ്റില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എ.ബി.ജയപ്രകാശ് പറഞ്ഞു.
ധർണ്ണാ സമരത്തിന് ജില്ല വൈസ് പ്രസിഡൻ്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് പി.എ.സോമൻ, ജില്ലാ സെക്രട്ടറിമാരായ എം.കെ.ചന്ദ്രബോസ്, ഷൈൻ കെ കൃഷ്ണൻ, നിയോജക മണ്ഡലം ഭാരവാഹികളായ ഇ കെ സുഭാഷ്, എം.ബി തിലകൻ, പി.വി.വാസു, വൈദീക യോഗം താലൂക്ക് പ്രസിഡൻ്റ് നിമേഷ് ശാന്തി, സെക്രട്ടറി ബൈജു ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു.