കോതമംഗലം : മാനസയെ വെടിവച്ചു കൊന്ന കേസിൽ തോക്ക് കൈമാറിയ ആളേയും, ഇടനിലക്കാരനേയും 8 ദിസം പോലീസ് കസ്റ്റഡിയിൽ വിട്ടു കൊണ്ട് കോതമംഗലം കോടതി ഉത്തരവായി. കോതമംഗലത്തെ ഡെൻറൽ കോളേജ് വിദ്യാർത്ഥിനിയായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം രഖിൽ എന്ന യുവാവ് സ്വയം വെടിയുതിർത്ത് മരിച്ച കേസിൽ.
രഖിലിന് തോക്ക് നൽകിയ ബീഹാർ മുൻഗർ പർസന്തോ സ്വദേശി സോനു കുമാർ (21), ഇടനിലക്കാരനായ ബർസാദ് സ്വദേശി മനീഷ് കുമാർ വർമ്മ (22) എന്നിവരെയാണ് കോതമംഗലം കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകിയിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കേസിനെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും പുറത്തു വരുമെന്നാണ് പോലീസിൻ്റെ പ്രതീക്ഷ.