Connect with us

Hi, what are you looking for?

CHUTTUVATTOM

“കുരുക്കൾ അഴിഞ്ഞ് പെരുമ്പാവൂർ ബൈപാസ്” ഒന്നാം ഘട്ടത്തിന് ആവശ്യമായ നഷ്ട്പരിഹാര തുക 93കോടി രൂപ സ്ഥാലമെടുപ്പ് തഹസീൽദാർക്ക് കൈമാറി.

പെരുമ്പാവൂർ : പെരുമ്പാവൂർ ബൈപാസ് – ഒന്നാം ഘട്ടത്തിൽ ഭൂമീ ഏറ്റെടുത്തവർക്കും , കെട്ടിടം നഷ്ടപെടുന്ന ഉടമകൾക്കും ആവശ്യമായ നഷ്ട്പരിഹാര തുകയായ 93കോടി രൂപ സ്ഥാലമെടുപ്പ് തഹസീൽദാർക്ക് കൈമാറിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.  പെരുമ്പാവൂർ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ഈ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത് കിറ്റ്‌കോയാണ്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

മരുത് കവലയിൽ തുടങ്ങി എംസി റോഡ്, പിപി റോഡ് എന്നിവ കടന്ന് പാലക്കാട്ടു താഴത്ത് അവസാനിക്കുന്ന വിധത്തിൽ 2 ഘട്ടങ്ങളായാണ് പെരുമ്പാവൂർ ടൗൺ ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്.

പെരുമ്പാവൂർ വില്ലേജിലെ അറുപത്തിരണ്ട് വസ്തു ഉടമകളിൽ നിന്ന് 106, 112, 113, 117 ബ്ലോക്കുകളിൽപ്പെട്ട 2.69 ഹെക്ടർ സ്ഥലമാണ് ആദ്യ ഘട്ടത്തിനായി ഏറ്റെടുക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ടാണ് ബൈപ്പാസ് പദ്ധതി പൂർത്തികരിക്കുന്നത്.
പെരുമ്പാവൂർ, വെങ്ങോല, മാറംപ്പിള്ളി വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഏകദേശം നാല് കിലോ മീറ്റർ ദൈർഘ്യത്തിൽ 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. രണ്ട് വരി പാതയായി നിർമ്മാണം പൂർത്തികരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.


പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന സ്ഥല വില നിർണയം നടപടികൾ പൂർത്തിയായി. തഹസിൽദാർ നൽകിയ കോസ്റ്റ് സ്റ്റേറ്റ്മെന്റ് അടിസ്ഥാനത്തിൽ ഒന്നാം ഘട്ടത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമായി നഷ്ട്പരിഹാര തുക 93 കോടി രൂപ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ സ്ഥാലമെടുപ്പ് തഹസീൽദാർക്ക് കൈമാറി. പദ്ധതിയുടെ നിർമ്മാണം വേഗത്തിൽ തുടങ്ങുമെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!