പെരുമ്പാവൂർ : പെരുമ്പാവൂരിലെ ഗതാഗത കുരുക്കിനും അപകടമേഖലകൾക്കും ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടിയുള്ള തുടർനടപടികൾക്കായി ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. സാംസൺ മാത്യുവുമായി എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി.
പെരുമ്പാവൂർ മണ്ഡലത്തിലെ ഏറ്റവും അപകടം നിറഞ്ഞതും അപകടമരണങ്ങൾ കൂടുതലുള്ളതുമായ 13 മേഖലകളുടെ ലിസ്റ്റ് നൽകിയതോടൊപ്പം അവിടെ സന്ദർശനം നടത്തി പരിഹാരം കാണുന്നതിനും ചർച്ചയിൽ ധാരണയായി. റോഡുകളുടെ വികസനവുമായി ബന്ധപ്പെട്ട കിഫ്ബി യുമായി സഹകരിച്ച് മണ്ഡലത്തിലെ പദ്ധതികളുടെ പൂർത്തീകരണത്തിന് വേഗത കൂട്ടുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.