Connect with us

Hi, what are you looking for?

CRIME

മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ കുട്ടിക്കള്ളന്മാർ പോലീസ് പിടിയിൽ.

പെരുമ്പാവൂർ : നിരവധി മോഷണ കേസുകളിലെ പ്രതികളായ നാല് പേർ പെരുമ്പാവൂരിൽ പോലീസിൻറെ പിടിയിലായി. കോട്ടുവള്ളി കൈതാരം ചെറുപറമ്പ് കൈതാരം വീട്ടിൽ ശരത് (19), തൃക്കാക്കര കൈപ്പട മുകൾഭാഗത്ത് പുതുശ്ശേരി വീട്ടിൽ അശ്വിൻ (19) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്. പെരുമ്പാവൂർ മാവിൻചുവട് ഭാഗത്തുനിന്നും ഫസൽ എന്നയാളുടെ ഡ്യൂക്ക് ബൈക്ക് മോഷണം പോയ സംഭവത്തെപ്പറ്റി അന്വേഷണം നടത്തി വരവേ ആണ് പ്രതികൾ അറസ്റ്റിലായത്. മോഷ്ടിച്ചെടുത്ത ബൈക്കുമായി പ്രതികൾ കറങ്ങി നടക്കുമ്പോഴാണ് ആലുവ റൂറൽ എസ് പി കെ.കാർത്തികിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘംമോഷ്ടാക്കളെ പിടികൂടുന്നത്.

പ്രതികൾ സഞ്ചരിച്ചിരുന്ന ഡ്യൂക്ക് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ നിരവധി പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസ്കൾ നിലവിൽ ഉണ്ട്. രണ്ടുപേർ പ്രായപൂർത്തി ആകാത്ത അതിനെ തുടർന്ന് കാക്കനാട് ജുവനൈൽ ഹോമിൽ ഹാജരാക്കി. പെരുമ്പാവൂർ ഡി വൈ എസ് പി എൻ.ആർ ജയരാജ് ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രൻ, എസ് ഐമാരായ അജിത്ത്, ഉണ്ണികൃഷ്ണൻ ശിവാസ് സി പി ഒ മാരായ സിജോ പോൾ, പ്രീജിത്, മീരൻ, സാബു എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....