Connect with us

Hi, what are you looking for?

NEWS

രായമംഗലം വെങ്ങോല കുടിവെള്ള പദ്ധതി സമർപ്പിച്ചതായി എം.എൽ.എ

പെരുമ്പാവൂർ : മണ്ഡലത്തിലെ മറ്റൊരു പ്രധാന പദ്ധതിയായ രായമംഗലം വെങ്ങോല കുടിവെള്ള പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ജല മിഷൻ വഴിയാണ് പദ്ധതിക്കുള്ള തുക ലഭ്യമാക്കുന്നത്. വെങ്ങോല, രായമംഗലം ഗ്രാമ പഞ്ചായത്തുകൾക്കും ഒപ്പം പെരുമ്പാവൂർ നഗരസഭ പരിധിയിലുള്ള കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 160 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കിയിരിക്കുന്ന ചെലവെന്നും എം.എൽ.എ പറഞ്ഞു. 2050 വരെയുള്ള ജനസംഖ്യ കണക്കിലെടുത്ത് അവർക്ക് കൂടി കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നത്. പെരുമ്പാവൂർ നഗരസഭ പരിധിയിലെ കാഞ്ഞിരക്കാട് നിലവിലുള്ള ട്രീറ്റ്മെന്റ് പ്ലാന്റിനോട് ചേർന്നാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്.
25 ദശലക്ഷം ലിറ്റർ വെള്ളം ഓരോ ദിവസവും ശുദ്ധികരിച്ചു വിതരണം ചെയ്യുന്നതിന് ഇതിലൂടെ സാധിക്കും. ഏറെ കാലപ്പഴക്കമുള്ള നിലവിലുള്ള ട്രീറ്റ്മെന്റ് പ്ലാന്റ് 10 ദശലക്ഷം ലിറ്റർ സംഭരണ ശേഷി ഉള്ളതാണ്. വല്ലം പ്രദേശത്ത് നിലവിലുള്ള പമ്പ് ഹൗസിനോട് ചേർന്ന് പുതിയ പമ്പ്‌ ഹൗസ് സ്ഥാപിക്കും. 9 മീറ്റർ വ്യാസമുള്ള കിണറും ഇതിനൊപ്പം നിർമ്മിക്കും. ശുദ്ധികരണ ശാലയിൽ വെങ്ങോല, രായമംഗലം പഞ്ചായത്തുകൾക്കായി 2 വീതം ആകെ 4 പമ്പ് ഹൗസുകൾ സ്ഥാപിക്കും.
കാഞ്ഞിരക്കാട് നിന്നും രായമംഗലം പഞ്ചായത്തിലെ പീച്ചനമുകൾ ഭാഗത്തേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കും. 6 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള സംഭരണി ഇവിടെ നിലവിൽ ഉണ്ട്. ഇതിനൊപ്പം 3 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉപരിതല സംഭരണി കൂടി നിർമ്മിച്ചു ജലവിതരണം നടത്തും. കുറുപ്പംപടി, വായ്ക്കര, 606 എന്നി ഭാഗങ്ങളിലൂടെ കുടിവെള്ളം എത്തിക്കും. നിലവിൽ വായ്ക്കരയിൽ ജലസംഭരണി ഉണ്ട്. 606 പ്രദേശത്ത് ജലസംഭരണിക്കായി സ്ഥലം ലഭ്യമാണ്. കുറുപ്പംപടി ഭാഗത്ത്‌ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
വെങ്ങോല പഞ്ചായത്തിലെ ചുണ്ടമലയിൽ 20 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണി നിലവിലുണ്ട്. ഇതോടൊപ്പം പെരുമാനിയിൽ 10 ലക്ഷം സംഭരണ ശേഷിയുള്ള സംഭരണി  നിർമ്മിക്കും. 2 മേഖലകളിലായി ശുദ്ധജലം വിതരണം ചെയ്യുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവിൽ പഴകിയ ശുദ്ധജല വിതരണ  പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കും. കുടിവെള്ള കണക്ഷൻ ആവശ്യമുള്ള കുടുംബങ്ങൾക്ക് അവ കൂടി നൽകുന്നതിനും പദ്ധതിയിൽ തുക ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

error: Content is protected !!