കോതമംഗലം : ചേലാട് സ്റ്റേഡിയം നിർമ്മാണം എം.എൽ.എയുടെ വാഗ്ദാന ലംഘനത്തിന് എതിരെ കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ സമരം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ചേലാട് അന്തരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ ഉത്തരവാദിത്വം എം എൽ എ ക്കാണെന്ന് ഷിബു തെക്കും പുറം ആരോപിച്ചു. തുടർന്ന് ചേലാട് ജംഗഷനിൽ നിന്ന് പ്രകടനമായി ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ റീത്ത് സമർപ്പിച്ചു.
2009 ൽ തറക്കല്ലിട്ട അന്താരാഷ്ട്ര സ്റ്റേഡിയം മുൻമന്ത്രി റ്റി.യു കുരുവിള എട്ട് ഏക്കർ സ്ഥലത്ത് 16 കോടി രൂപ അനുവദിച്ച് വിഭാവനം ചെയ്ത പരിപാടിയായിരുന്നു. 400 മീറ്റർ സിന്തറ്റിക് ട്രാക്ക്,സിമ്മിംഗ് പൂൾ,ഹോസ്റ്റൽ മുതലായ സൗകര്യങ്ങളോട് കൂടിയായിരുന്നു നിർമ്മാണം ആരംഭിച്ചത്. 5 വർഷമായി ഈ ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷം ഒരു പൈസപോലും നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടില്ല എന്ന് തന്നെയല്ല ഗ്രൗണ്ടിൽ പോളിടെക്നിക്ക് കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തു.
യോഗത്തിൽ പിണ്ടിമന മണ്ഡലം പ്രസിഡന്റ് ജോസ് കൈതക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.ലിസി ജോസ്,എ.റ്റി പൗലോസ് ,സി.കെ സത്യൻ, ജോർജ്ജ് അമ്പാട്ട്,എൽദോസ് മൂലേക്കുടി,കെ.ജെ വർഗീസ്,ജിൻസ് മാത്യു, ബിജോഷ് പോൾ,ജോജി മുക്കാലി വിട്ടിൽ,സ്കറിയ തുടുമ്മൽ, റ്റി വി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.