Connect with us

Hi, what are you looking for?

NEWS

കോതമംഗലം ജനകീയ കൂട്ടായ്മ തങ്കളം വെള്ളക്കെട്ട് വിഷയത്തിൽ നിവേദനം നൽകി.

കോതമംഗലം :കോതമംഗലത്തെ സമഗ്ര വികസനത്തിനും,ജനകീയ വിഷയങ്ങളിലും ഇടപെടുന്നതിനായി രൂപീകരിച്ച കോതമംഗലം ജനകീയ കൂട്ടായ്മ തങ്കളം ബൈപാസിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലം തഹസീൽദാർക്ക് നിവേദനം നൽകി. ഒരു മഴ പെയ്താൽ തങ്കളം ജംഗ്ഷൻ പരിസരത്തും ബൈപാസിലും വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ജനജീവിതം ദുസ്സഹം ആകുന്നത് പതിവാണ്. അതോടൊപ്പം വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മറ്റും വള്ളം കയറി ലക്ഷകണക്കിന് രൂപയുടെ നാശ നഷ്ടങ്ങൾ ഉണ്ടാകുന്നതും പതിവാണ്.

കാൽനട യാത്രക്കാർക്ക് പോലും ഇതിലൂടെ നടക്കാൻ പറ്റാത്ത സാഹചര്യം ആണ് ഉണ്ടാകുന്നത്. ഈ ദുരവസ്ഥക്ക് എത്രയും പെട്ടന്ന് പരിഹാരം ആവശ്യപ്പെട്ടാണ് ജനകീയ കൂട്ടായ്മ നിവേദനം നൽകിയത്. നിവേദനം സ്വീകരിച്ച തഹസീൽദാർ ഉടൻതന്നെ നടപടികൾ സ്വീകരിക്കുമെന്ന് ഭാരവാഹികൾക്ക് ഉറപ്പ് നൽകി. തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ ഹൈ കോടതിയെ സമീപിക്കുമെന്ന് നിവേദനം നൽകികൊണ്ട് സമതി ഭാരവാഹികളായ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, ഡോ. ലിസി ജോസ്, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ എന്നിവർ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം “മാനസികാരോഗ്യവും സാമൂഹിക പ്രതിരോധ ശേഷിയും” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. സോഷ്യൽ വർക്ക് വിഭാഗ മേധാവി സൗമ്യ മാത്യു സ്വാഗതം...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

CHUTTUVATTOM

കോതമംഗലം : 1 കോടി രൂപ ചിലവഴിച്ച് ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ബുധനാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുമെന്ന് ആന്റണി...

CHUTTUVATTOM

കോതമംഗലം :കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ടൂറിസത്തിനും, ഭവന നിർമ്മാണത്തിനും, കർഷകർക്കും, ട്രൈബൽ ഉന്നതികൾക്കും ഊന്നൽ നൽകിക്കൊണ്ട് ബജറ്റ്.77,18,20118( 77 കോടി പതിനെട്ടു ലക്ഷത്തി ഇരുപതിനായിരത്തി ഒരുനൂറ്റി പതിനെട്ട് )രൂപ വരവ് പ്രതീക്ഷിച്ചുകൊണ്ടും, 76,...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

CHUTTUVATTOM

കോതമംഗലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തീകരിച്ച തൃക്കാരിയൂർ -ആനക്കൂട്ടുങ്ങൽ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു ....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ കാട്ടാന ഈറ്റയോല മേഞ്ഞ വീട് അടിച്ചുതകര്‍ത്തു. കാര്‍ഷിക വിളകളും നശിപ്പിച്ചു. പിണവൂര്‍കുടി ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ശാന്ത സുകുമാരന്റെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്. ശനിയാഴ്ച...

CHUTTUVATTOM

കോതമംഗലം : ദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി കോതമംഗലം ബാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും സംയുക്തമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ വനിതാദിന റാലിയും,പൊതുസമ്മേളനവും,കലാപരിപാടികളും ചേർത്ത്...

CHUTTUVATTOM

കോതമംഗലം:കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കിർഫ്) 2025-ൽ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ ആറാം സ്ഥാനം നേടി.കൊച്ചി കാക്കനാട് രാജഗിരി കോളേജിൽ നടന്ന ചടങ്ങിൽ ഉന്നത...

CHUTTUVATTOM

കോതമംഗലം : കണ്ണിൻ്റെ കാഴ്ച ശക്തി കവരുന്ന ഗ്ലോക്കോമയെ പ്രതിരോധിക്കാൻ പതിവ് പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിയണമെന്നും ഇതിനായുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തണ മെന്നും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: നഗരവികസനത്തിനും, ആരോഗ്യ മേഖലക്കും ഊന്നല്‍ നല്‍കി കോതമംഗലം നഗരസഭയുടെ 2026-27 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ പ്രിന്‍സ് വര്‍ക്കി അവതരിപ്പിച്ചു. 71,67,100/ രൂപ മൂന്നിരിപ്പും 83,05,47,800/ രൂപ വരവും 84,76,63,900 ചിലവും...

error: Content is protected !!