Connect with us

Hi, what are you looking for?

CHUTTUVATTOM

തുരുത്തിച്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് പുതുജീവൻ വെക്കുന്നു.

പെരുമ്പാവൂർ : മുടക്കുഴ പഞ്ചായത്തിലെ തുരുത്തിച്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനരുദ്ധാരണത്തിന് 13.30 ലക്ഷം അനുവദിച്ചതായി അഡ്വ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പഞ്ചായത്തിലെ 6,7 വാർഡുകളിലൂടെയുള്ള ജലസേചനം കാര്യക്ഷമമാക്കുകയാണ് പദ്ധതി പുനരുദ്ധരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. മറ്റു നടപടിക്രമങ്ങൾ കൂടി പൂർത്തീകരിച്ചു പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഈ വർഷത്തെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.
പദ്ധതിക്കായി മോട്ടോർപുര പുതിയത് നിർമ്മിച്ചു അതിൽ 20 കുതിര ശക്തി ശേഷിയുള്ള മോട്ടർ സ്ഥാപിക്കും. ഇതോടൊപ്പം നിലവിലെ പൈപ്പുകൾ മാറ്റി ഏകദേശം 600 മീറ്ററോളം പുതിയ പൈപ്പുകൾ പദ്ധതിക്കായി സ്ഥാപിക്കും. പഞ്ചായത്തിലെ വാർഡുകളിലെ സുഗമമായ കൃഷി ആവശ്യത്തിനും കിണറിലെ ജലനിരപ്പ് നിലനിർത്തുന്നതിനും ഈ പദ്ധതി ഗുണകരമാണ്. ഏകദേശം 600 കുടുംബങ്ങളിലെ കാർഷിക ആവശ്യങ്ങൾക്കുള്ള ജലം ഇതിലൂടെ ലഭിക്കും.
1973 ലാണ് തുരുത്തിച്ചിറ ജലസേചന പദ്ധതിക്ക് തുടക്കമിടുന്നത്. പദ്ധതിയുടെ മോട്ടോർ പുരക്ക് സമീപമുള്ള തുരുത്തിച്ചിറയിൽ നിന്നാണ് ഇതിന് ആവശ്യമായ ജലം ലഭിക്കുന്നത്. ഇവിടെ നിന്ന് വെള്ളം ലിഫ്റ്റ് ചെയ്തു കോൺക്രീറ്റ് തോട് വഴി വിവിധ പ്രദേശങ്ങളിലേക്ക് ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. 47 കൊല്ലം മുമ്പ് സ്ഥാപിച്ച മോട്ടോർ പുരയും മോട്ടറും കാലപ്പഴക്കം മൂലം ഇപ്പോൾ നശിച്ച അവസ്ഥയിലാണ്. അതിന് ശേഷം ഇതുവരെ ഇവ മാറ്റി സ്ഥാപിച്ചിട്ടില്ല. അന്ന് സ്ഥാപിച്ച പൈപ്പുകളും ദ്രവിച്ചു ജലവിതരണം തടസ്സപ്പെട്ട അവസ്ഥയിലാണ് പദ്ധതിക്കായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ തുക അനുവദിച്ചതെന്ന് ജില്ല പഞ്ചായത്ത് അംഗം ഷൈമി വർഗീസും വാർഡ് അംഗം പി.പി അവറാച്ചനും പറഞ്ഞു.

You May Also Like

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അശമന്നൂരിലെ പെരിയാര്‍വാലി കനാല്‍ അപകടത്തില്‍ മരണം മൂന്നായി. മണര്‍കാട് സ്വദേശി എമില്‍ സുനില്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എമില്‍. ചൊവ്വാഴ്ചയാണ് അപകടം. പെരിയാല്‍വാലി കനാലില്‍...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

NEWS

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

error: Content is protected !!