കോതമംഗലം: മാർ തോമ ചെറിയപള്ളി പൂട്ടി താക്കോൽ കോടതിക്കു കൈമാറണം എന്നു 10.11.2020 ചൊവ്വാഴ്ച ബഹു. കേരള ഹൈക്കൊടതി വാക്കാൽ നിരീക്ഷിച്ചിട്ടുള്ള സാഹചര്യത്തിൽ, മതമൈത്രി സമിതിയുടെ നേതൃത്വത്തിൽ പള്ളി സംരക്ഷിക്കുന്നതിനും, പള്ളി പിടിച്ചെടുക്കാനുള്ള നീക്കമുണ്ടായാൽ അതിനെ ശക്തമായി പ്രതിരൊധിക്കുമെന്നും മതമൈത്രി സമിതി ചെയർമാൻ ശ്രീ. AG ജോർജ്ജും, കൺവീനർ ശ്രീ. KA നൗഷാദും അറിയിച്ചു.
12.10.2020 വ്യാഴാഴ്ച കടകമ്പോളങ്ങൾ അടച്ചും, ബസ്, ടാക്സി, ഓട്ടോറിക്ഷ എന്നിവ പണിമുടക്കിയും, കോതമംഗലത്തെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കി ഹർത്താൽ ആചരിക്കുമെന്നും ഇരവരും അറിയിച്ചു.