കോതമംഗലം : ഹണി ട്രാപ്പിൽ മൂവാറ്റുപുഴ സ്വദേശിയെ കുടുക്കാൻ ശ്രമിച്ച കേസിൽ യുവതിയടക്കം അഞ്ചു പേരെ രണ്ട് ദിവസം മുൻപ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. മുഖ്യസൂത്രധാരനടക്കം നാല് പ്രതികൾ ഒളിവിൽ പോകുകയും ചെയ്തിരുന്നു. ഇവരിൽ രണ്ട് പേരെ ഇന്നലെ കോതമംഗലം പോലീസ് പിടികൂടുകയും ചെയ്തു. ഇന്ന് ഒളിവിൽ കഴിഞ്ഞ ഒരാളെക്കൂടി കോതമംഗലം പോലീസ് പിടികൂടി. എരമല്ലൂർ കുറ്റിലഞ്ഞി കാഞ്ഞിരക്കുഴി ശിഹാബ് അലിയാർ (32) നെയാണ് ഇന്ന് പിടികൂടിയത്. ഇനി ഒരാളെക്കൂടി പിടികൂടുവാനുണ്ട്.
നെല്ലിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇഞ്ചത്തൊട്ടി സ്വദേശിനി ആര്യ(25), നെല്ലിക്കുഴി കാപ്പുചാലിൽ മുഹമ്മദ് യാസിൻ (22), കുറ്റിലഞ്ഞി കപ്പടക്കാട്ട് അശ്വിൻ (19), കുറ്റിലഞ്ഞി പുതുപ്പാലം ഭാഗത്ത് കാഞ്ഞിരക്കുഴി ആസിഫ് (19), നെല്ലിക്കുഴി പറന്പി റിസ്വാൻ (21), കുട്ടമ്പുഴ, കല്ലേലിമേട് സ്വദേശി തോമ്പ്രായിൽ നിഖിൽ ടി.വി (24), കുറ്റിലഞ്ഞി സ്വദേശി പാറക്കൽ പുത്തൻപുര അഷ്കർ (21) എന്നിവരെയാണ് മുൻപ് പിടികൂടിയത്.