എറണാകുളം : കേരളത്തില് തിങ്കളാഴ്ച 5022 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 7469 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
കൊറോണ കൺട്രോൾറൂം
എറണാകുളം 19/10/ 20
• ജില്ലയിൽ ഇന്ന് 598 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 398
*കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ*
• ഫോർട്ട് കൊച്ചി – 60
• മട്ടാഞ്ചേരി – 32
• തൃക്കാക്കര – 28
• മൂവാറ്റുപുഴ – 24
• പള്ളുരുത്തി – 16
• കളമശ്ശേരി – 15
• തൃപ്പൂണിത്തുറ – 13
• തോപ്പുംപടി – 13
• ആലങ്ങാട് – 11
• ചൂർണ്ണിക്കര – 11
• ഇടപ്പള്ളി – 10
• കൂത്താട്ടുകുളം – 10
• എറണാകുളം നോർത്ത് – 9
• എളംകുന്നപ്പുഴ – 9
• പാലാരിവട്ടം – 9
• മുളവുകാട് – 9
• അങ്കമാലി – 8
• ആലുവ – 8
• പെരുമ്പാവൂർ – 8
• വാഴക്കുളം – 8
• അതിഥി തൊഴിലാളി – 7
• എടവനക്കാട് – 7
• എറണാകുളം – 7
• ഒക്കൽ – 7
• കലൂർ – 7
• നോർത്തുപറവൂർ – 7
• പായിപ്ര – 7
• മരട് – 7
• വൈറ്റില – 7
• ഉദയംപേരൂർ – 6
• കടുങ്ങല്ലൂർ – 6
• നെടുമ്പാശ്ശേരി – 6
• മഞ്ഞള്ളൂർ – 6
• എടത്തല – 5
• കടവന്ത്ര – 5
• കരുമാലൂർ – 5
• കിഴക്കമ്പലം – 5
• കോട്ടുവള്ളി – 5
• തേവര – 5
• നെല്ലിക്കുഴി – 5
• വെങ്ങോല – 5
• പോലീസ് ഉദ്യോഗസ്ഥർ – 15
• ഐ എൻ എച്ച് എസ് – 5
*അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ*
എറണാകുളം സൗത്ത്, കുന്നത്തുനാട്, കൂവപ്പടി, പള്ളിപ്പുറം, പെരുമ്പടപ്പ്, മഴുവന്നൂർ, മൂക്കന്നൂർ, വെണ്ണല, ആയവന, എളമക്കര, ഏലൂർ, ഏഴിക്കര, കീഴ്മാട്, കോട്ടപ്പടി, ചെല്ലാനം, ചേരാനല്ലൂർ, പല്ലാരിമംഗലം, പോണേക്കര, വടക്കേക്കര, വടവുകോട്, വാളകം, അശമന്നൂർ, ഐക്കാരനാട്, കടമക്കുടി, കരുവേലിപ്പടി, കവളങ്ങാട്, കാഞ്ഞൂർ, കുട്ടമ്പുഴ, കുന്നുകര, കുമ്പളം, ചേന്ദമംഗലം, ചോറ്റാനിക്കര, ഞാറക്കൽ, തിരുവാണിയൂർ, പച്ചാളം, പനമ്പള്ളി, നഗർ, പൂണിത്തുറ, മുടക്കുഴ, രായമംഗലം, വരാപ്പുഴ, വേങ്ങൂർ, ആമ്പല്ലൂർ, ആവോലി, ഇടക്കൊച്ചി , എടക്കാട്ടുവയൽ, എളംകുളം, കറുകുറ്റി, കാലടി ,കുമ്പളങ്ങി, കുമാരപുരം, ചെങ്ങമനാട്, തുറവൂർ, നായരമ്പലം, പാമ്പാക്കുട, പിറവം, പുത്തൻവേലിക്കര, പൂതൃക്ക, പൈങ്ങോട്ടൂർ, പോത്താനിക്കാട്, മുളന്തുരുത്തി, വടുതല ,വാരപ്പെട്ടി, ശ്രീമൂലനഗരം.
• ഇന്ന് 978 പേർ രോഗ മുക്തി നേടി.
• ഇന്ന് 2055 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2943 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29698 ആണ്. ഇതിൽ 28105 പേർ വീടുകളിലും 88 പേർ കോവിഡ് കെയർ സെന്ററുകളിലും 1505 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 112 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 170 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10875 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് -195
• പി വി എസ് – 59
• ജി എച്ച് മൂവാറ്റുപുഴ-7
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 2
• സഞ്ജീവനി – 61
• സ്വകാര്യ ആശുപത്രികൾ – 788
• എഫ് എൽ റ്റി സികൾ -970
• എസ് എൽ റ്റി സി കൾ- 165
• ഡോമിസിലറി കെയർ സെന്റർ- 148
• വീടുകൾ – 8474
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11473 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3196 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 445 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 92 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• മൂവാറ്റുപുഴ കുടുബ കോടതിയിലെയും , കോതമംഗലം മുൻസിഫ് കോർട്ട് , ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോർട്ട് കോതമംഗലം , ആലുവ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് കോവിഡിനെക്കുറിച്ചും , പ്രതിരോധ മാർഗങ്ങൾ , നിരീക്ഷണം, റിവേഴ്സ് ക്വാറന്റൈൻ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ നാല് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. അഞ്ചാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4827 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 27 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702