കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ അടുക്കളത്തോട്ടം പദ്ധതിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം മുന്‍മന്ത്രി ടി. യു. കുരുവിള നിര്‍വ്വഹിച്ചു. ചെയര്മാന് ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു.ജോസ് കവളമായ്ക്കല്‍, ടീന മാത്യു എന്നിവര്‍ പങ്കെടുത്തു.
വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അടുക്കളത്തോട്ടം പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിയുടെ ഭാഗമായി വെണ്ട, പയര്‍, ചീര, തക്കാളി എന്നിവയുടെ തൈകള്‍ സൗജന്യമായാണ് വിതരണം ചെയ്തത്. കോതമംഗലം താലൂക്കിലെ 10000 ത്തോളം കുടുംബങ്ങള്‍ ഈ പദ്ധതിയില്‍ പങ്കെടുത്തു.