Connect with us

Hi, what are you looking for?

CHUTTUVATTOM

ഇരിങ്ങോൾ സ്‌കൂളിന് പുതിയ കെട്ടിടം.

പെരുമ്പാവൂർ : ഇരിങ്ങോൾ വൊക്കേഷണൽ ഹയർസെക്കൻഡറി സെക്കണ്ടറി സ്‌കൂളിൽ നിർമ്മിച്ച  അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്‌ഘാടനം എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 80 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹൈസ്‌കൂൾ വിഭാഗത്തിനുള്ള കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. വൊക്കേഷണൽ വിഭാഗത്തിനുള്ള കെട്ടിടം 49 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മിച്ചത്.
അഞ്ച് ക്ലാസ് മുറികളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറികളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഹൈസ്‌കൂൾ വിഭാഗത്തിന് അനുവദിച്ച കെട്ടിടത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രണ്ട് ക്ലാസ് മുറികളും അധ്യാപകർക്കുള്ള സ്റ്റാഫ് മുറിയും അടങ്ങുന്നതാണ് വൊക്കേഷണൽ വിഭാഗത്തിനുള്ള കെട്ടിടം.
6244 ചതുരശ്രയടി ചുറ്റളവിൽ രണ്ട് നിലകളിലായാണ് കെട്ടിടം നിർമ്മിച്ചത്. ഭാവയിലെ വികസന സാധ്യതകൾ കൂടി മുന്നിൽ കണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണ മേൽനോട്ടം വഹിച്ചത്. 105 വർഷങ്ങൾ പിന്നിട്ട സ്കൂളിൽ 35 ഭിന്നശേഷി വിദ്യാർഥികളെ ഉൾക്കൊള്ളുന്ന റിസോഴ്‌സ് സെന്റർ സംസ്ഥാനത്തെ തന്നെ മികച്ച സെന്ററുകളിൽ ഒന്നാണ്. ഡിജിറ്റൽ ആശാൻ കളരി, ത്രീ ടയർ ഫീഡ് ബാക്ക് സിസ്റ്റം, കൈത്താങ്ങ്, സാന്ത്വനക്കൂട്ടം, വായനവീട് തുടങ്ങിയ പ്രവർത്തനങ്ങൾ ഇരിങ്ങോൾ സ്‌കൂളിനെ വ്യത്യസ്തമാക്കുന്നു. 15 ക്ലാസ് മുറി സൗകര്യങ്ങളാണ് നിലവിൽ സ്‌കൂളിൽ ഉള്ളത്.
നഗരസഭാദ്ധ്യക്ഷ സതി ജയകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബിജു ജോൺ ജേക്കബ്ബ്, ശാന്ത പ്രഭാകരൻ, ഓമന സുബ്രഹ്മണ്യൻ, അസി. വിദ്യാഭ്യാസ ഓഫീസർ വി. രമ, പ്രിൻസിപ്പാൾ ഡോ. ജ്യോതിമോൾ ജി, ഹെഡ്മാസ്റ്റർ ബഷീർ വി.യു, വിജീഷ് വിദ്യാധരൻ, എസ്.എം.സി പ്രസിഡന്റ് ജയൻ ടി.ജി, ബിന്ദു ഉണ്ണികൃഷ്ണൻ, മുഹമ്മദാലി കെ.എ, ജിഷ ജോസഫ് എന്നിവർ

You May Also Like

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അശമന്നൂരിലെ പെരിയാര്‍വാലി കനാല്‍ അപകടത്തില്‍ മരണം മൂന്നായി. മണര്‍കാട് സ്വദേശി എമില്‍ സുനില്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എമില്‍. ചൊവ്വാഴ്ചയാണ് അപകടം. പെരിയാല്‍വാലി കനാലില്‍...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

error: Content is protected !!