കോതമംഗലം: മാർ തോമ ചെറിയ പള്ളി മുൻ മാനേജിങ് കമ്മിറ്റി അംഗവും, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ട്രെഷററുമായിരുന്ന പള്ളിമാലിൽ ബിജു എബ്രഹാമിന്റെ സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് മാർ തോമ ചെറിയ പള്ളി സെമിത്തേരിയിൽ നടത്തി. കോവിഡ് സ്ഥിതീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച ബിജുവിന്റെ സംസ്കാരത്തിന് മാർ തോമ ചെറിയ പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച മാർ ബേസിൽ സന്നദ്ധ സേന അംഗങ്ങളാണ് നേതൃത്വം നൽകിയത്.
ആൻ്റണി ജോൺ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,വൈസ് ചെയർമാൻ എ. ജി. ജോർജ്, പ്രതിപക്ഷ നേതാവ് കെ. എ. നൗഷാദ്, കൗൺസിലർ ഭാനുമതി രാജു, വി. വി. കുര്യൻ, പള്ളി വികാരി ഫാ. ജോസ് പരത്തു വയലിൽ,സഹ വികാരിമാരായ ഫാ. ബിജു അരീക്കൽ, ഫാ. എൽദോസ് കാക്കനാട്ട്,ഫാ. ബേസിൽ കൊറ്റിക്കൽ, ഫാ. എൽദോസ് കുമ്മംകോട്ടിൽ, ട്രസ്റ്റി ബിനോയ് മണ്ണൻചേരിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ആരോഗ്യ,പോലീസ്,റവന്യൂ അധികാരികൾ എന്നിവരും പള്ളിയിൽ എത്തിയിരുന്നു.
മരിച്ച ബിജു എബ്രഹാമിന്റെ ഭാര്യ സിനി, മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപികയും, അടിമാലി വലിയപറമ്പിൽ കുടുംബ അംഗവുമാണ്. മക്കൾ : അലിൻ ബിജു ( മാർ ബേസിൽ സ്കൂൾ വിദ്യാർത്ഥി ), ബിലിൻ ബിജു ( ശോഭന പബ്ലിക് സ്കൂൾ ).