Connect with us

Hi, what are you looking for?

CHUTTUVATTOM

79 ലക്ഷം രൂപയുടെ നാല് പദ്ധതികൾക്ക് അനുമതി ലഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ

പെരുമ്പാവൂർ : എം.എൽ.എ ഫണ്ട് ഉൾപ്പെടെ 79 രൂപയുടെ നാല് പ്രവൃത്തികൾക്ക് അനുമതി ലഭ്യമായതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. മൈനർ ഇറിഗേഷൻ വകുപ്പാണ് പദ്ധതികൾ നടത്തുന്നത്. കൂവപ്പടി പഞ്ചായത്തിലെ പുഞ്ചക്കുഴി തോടിന്റെ പുന്നലം ഭാഗത്ത് തടയണ നിർമ്മാണത്തിന് 24 ലക്ഷം രൂപ, തൊട്ടുചിറ നവീകരണത്തിന് 34 ലക്ഷം രൂപ, മുടക്കുഴ പഞ്ചായത്തിലെ ചുരളി ചിറ നവീകരണത്തിന് 14.70 ലക്ഷം രൂപ ചേരാനല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി കലുങ്ക് നിർമ്മാണത്തിന് 6.40 ലക്ഷം രൂപ എന്നി പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. കൂവപ്പടി പഞ്ചായത്തിലെ എട്ടാം വർഡിലാണ് പുഞ്ചക്കുഴി തോട്. ഇവിടെ പുന്നലം ഭാഗത്ത് തടയണ നിർമിച്ചു കൃഷി ആവശ്യങ്ങൾക്ക് ജലം ഉപയോഗപ്പെടുത്തുന്നതിനാണ് പദ്ധതി. തടയണ നിർമ്മിക്കുന്നതിലൂടെ കുടിവെള്ള സ്രോതസായും പദ്ധതി പ്രയോജനപ്പെടും. 30 ലക്ഷം രൂപ അനുവദിച്ചു പുഞ്ചക്കുഴി തോടിന്റെ വീതിയും ആഴവും അടുത്തിടെ കൂട്ടിയിരുന്നു.

തൊട്ടുചിറയും കൂവപ്പടി പഞ്ചായത്തിലാണ്. ഈ പ്രദേശത്തെ വലിയൊരു ജലസ്രോതസ്സായിരുന്ന തൊട്ടുചിറ സംരക്ഷണം നാളുകളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ്. ദീർഘനാളായി ചെളിയും പായലും പുല്ലും നിറഞ്ഞു ചിറ ഉപയോഗശൂന്യമാണ്. ചെളിയും പായലും നീക്കി ചിറ നവീകരിക്കുന്നതിനാണ് 34 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. മുടക്കുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നെടുങ്കണ്ണിയിൽ ചുരുളി ചിറ നവീകരണത്തിനും തുക അനുവദിച്ചിട്ടുണ്ട്. ചേരാനല്ലൂർ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി കനാൽ ഭാഗത്ത് കലുങ്ക് നിർമ്മിക്കുന്നതിനാണ് 6.40 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് അംഗീകാരം ലഭ്യമായത്. പദ്ധതികളുടെ സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി പ്രകാശ്, പഞ്ചായത്ത് അംഗം സിന്ധു അരവിന്ദ്, മുടക്കുഴ പഞ്ചായത്ത് അംഗം ഷോജ റോയി എന്നിവർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പദ്ധതികൾ തയ്യാറാക്കി നൽകുവാൻ മൈനർ ഇറിഗേഷന് എംഎൽഎ നിർദ്ദേശം നൽകിയത്.

You May Also Like

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അശമന്നൂരിലെ പെരിയാര്‍വാലി കനാല്‍ അപകടത്തില്‍ മരണം മൂന്നായി. മണര്‍കാട് സ്വദേശി എമില്‍ സുനില്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എമില്‍. ചൊവ്വാഴ്ചയാണ് അപകടം. പെരിയാല്‍വാലി കനാലില്‍...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

error: Content is protected !!