കോതമംഗലം : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ തൃക്കാരിയൂർ സബ് ഗ്രൂപ്പിന്റെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള ഭക്തർ കാണിക്കയായി സമർപ്പിച്ച 30 ഗ്രാം സ്വർണ്ണം എടുത്തുമാറ്റി മാറ്റി ചെമ്പിൽ തീർത്ത ആഭരണം വെച്ചു എന്നുള്ള ആരോപണം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ, ബന്ധപ്പെട്ട അധികാരികളെ മാറ്റിനിർത്തി, ഇത് സംബന്ധിച്ച് ഉന്നതതല വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രതിഷേധ സമരം നടത്തി.
പ്രതിഷേധസമരം ഭദ്രദീപം തെളിയിച്ച് ഗുരുശ്രീ. Dr. ഈ . ജി നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം എം പ്രവീൺ അധ്യക്ഷനായി ബ്ലോക്ക് സെക്രട്ടറിമാരായ,പി പി തങ്കപ്പൻ, ചന്ദ്രലേഖ ശശിധരൻ, INTUC മേഘല പ്രസിഡന്റ് സുരേഷ് ആലപ്പാട്ട്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജിത് വിജയൻ, മണ്ഡലം സെക്രട്ടറി കെ കെ വിജയൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ,ധനു ശാന്ത്, സുജിത്ത്, അനന്ദു ബോസ്, ആദിത്യൻ തുടങ്ങിയവർ സംസാരിച്ചു.