പെരുമ്പാവൂർ: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പങ്ക് അന്വേഷിക്കുക, സർക്കാർ നടത്തിയ അഴിമതികൾ സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ട് കെപിസിസി ആഹ്വാന പ്രകാരം പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പീക്ക് അപ് കേരള കാമ്പെയ്ൻ്റെ ഭാഗമായി സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ബാബു ജോൺ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ടി.എം സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ഒ ദേവസി, കെ.എം.എ സലാം, മനോജ് മൂത്തേടൻ, തോമസ് പി കുരുവിള, വി.എം ഹംസ, ടി.ജി സുനിൽ, കെ.എൻ സുകുമാരൻ, ബേബി തോപ്പിലാൻ എന്നിവർ പ്രസംഗിച്ചു.