Connect with us

Hi, what are you looking for?

NEWS

“സൗജന്യ ഓണക്കിറ്റ് ” കോതമംഗലം മണ്ഡലത്തിൽ പാക്കിങ്ങ് പ്രവർത്തികൾ പുരോഗമിക്കുന്നു : ആന്റണി ജോൺ എംഎൽഎ.

കോതമംഗലം: കോവിഡ് 19 ആശ്വാസ നടപടികളുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 11 ഇനം സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട പാക്കിങ്ങ് നടപടികൾ കോതമംഗലം മണ്ഡലത്തിൽ പുരോഗമിച്ചു വരികയാണെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. പഞ്ചസാര 1 കിലോ,ചെറുപയർ/വൻപയർ 500 ഗ്രാം, ശർക്കര 1 കിലോ,മുളക് പൊടി 100 ഗ്രാം,മല്ലിപ്പൊടി 100 ഗ്രാം,മഞ്ഞൾപ്പൊടി 100 ഗ്രാം,സാമ്പാർ പൊടി 100 ഗ്രാം,വെളിച്ചെണ്ണ 500 മി ലി/സൺ ഫ്ളവർ ഓയിൽ 1 ലിറ്റർ,പപ്പടം 1 പായ്ക്കറ്റ്,സേമിയ/പാലട 1 പായ്ക്കറ്റ്,ഗോതമ്പ് നുറുക്ക് 1 കിലോ എന്നിങ്ങനെ 11 ഇനം സാധനങ്ങളാണ് സൗജന്യ കിറ്റിലുള്ളത്. 122 റേഷൻ കടകളിലായി 65692 കാർഡുടമകൾക്കാണ് സൗജന്യ ഓണ കിറ്റ് വിതരണം ചെയ്യുന്നത്.

നെല്ലിക്കുഴി പഞ്ചായത്തിൽ തങ്കളം സൺഡേ സ്കൂൾ, കുട്ടമ്പുഴ പഞ്ചായത്തിൽ വിമല പബ്ലിക് സ്കൂൾ,കോതമംഗലം മുനിസിപ്പാലിറ്റിയിൽ ചെറിയ പള്ളി പാരീഷ് ഹാളിൽ രണ്ട് കേന്ദ്രം, തങ്കളം സൺഡേ സ്കൂൾ എന്നിങ്ങനെ മൂന്നു കേന്ദ്രങ്ങൾ,കീരംപാറ പഞ്ചായത്തിൽ പുന്നേക്കാട് സെൻ്റ് ജോർജ് ഗത്സീമോൻ പള്ളി പാരീഷ് ഹാൾ,കവളങ്ങാട് പഞ്ചായത്തിൽ കമ്മ്യൂണിറ്റി ഹാൾ നേര്യമംഗലം,കോട്ടപ്പടി പഞ്ചായത്തിൽ കോട്ടപ്പടി സൂപ്പർ മാർക്കറ്റ്,പിണ്ടിമന പഞ്ചായത്തിൽ മാലിപ്പാറ കാർമ്മലൈറ്റ് കോൺവെന്റ് നഴ്സറി സ്കൂൾ,പല്ലാരിമംഗലം പഞ്ചായത്തിൽ മാരമംഗലം പള്ളി ഓഡിറ്റോറിയം,വാരപ്പെട്ടി പഞ്ചായത്തിൽ ഗവൺമെൻ്റ് എൽ പി സ്കൂൾ വാരപ്പെട്ടി എന്നിങ്ങനെ പത്ത് കേന്ദ്രങ്ങളിലായിട്ടാണ് പാക്കിങ്ങ് പ്രവർത്തികൾ നടക്കുന്നത്. കിറ്റിലേക്കാവശ്യമായ സാധനങ്ങൾ പാക്കിങ്ങ് കേന്ദ്രങ്ങളിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണെന്നും,പാക്കിങ്ങ് പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.

You May Also Like

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

error: Content is protected !!