Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്തു പൈനാപ്പിളിനു അതി മാധുര്യം ഉള്ളതാക്കി തീർക്കുവാൻ ഡോ. ജോ ജോസഫ്

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലം ട്വന്റി 20 സ്ഥാനാർഥി ഡോ. ജോ ജോസഫ് തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു സജീവമായി. കോതമംഗലത്തെ ആരാധനാലയങ്ങളിൽ എത്തി പ്രാർത്ഥിച്ചു അനുഗ്രഹം തേടിയ ശേഷമാണ് പ്രചാരണ രംഗത്തേക്കിറങ്ങിയത്. കോതമംഗലം നഗരത്തിലും, കോട്ടപ്പടിയിലും അദ്ദേഹം വോട്ട് തേടി പ്രചാരണം നടത്തി. കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗം നേതാവ് പി. ജെ. ജോസെഫിന്റെ മകൾ ഡോ അനു യമുന ജോസെഫിന്റെ ഭർത്താവ് ആണ് ട്വന്റി 20 സ്ഥാനാർഥി യായ ഡോ. ജോ. ജോസഫ്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്സോസിയേറ്റ് പ്രൊഫസർ ആയിരുന്ന ഡോ. ജോ, ട്വന്റി 20 യുടെ പ്രവർത്തനങ്ങൾ ഇഷ്ട്ടപെട്ടതുകൊണ്ടാണ് ഈ സംഘടനയിൽ ചേർന്നതും, സ്ഥാനാർത്ഥിയായി മത്സര രംഗത്തു വന്നതും. മണ്ഡലത്തിലുടനീളമുള്ള വ്യക്തി ബന്ധങ്ങളും, സൗഹൃദവും എല്ലാം വോട്ടായി മാറുമെന്ന് തന്നെയാണ് ഡോ. ജോ ജോസഫ് പ്രതീക്ഷിക്കുന്നത്.

You May Also Like