കോതമംഗലം: കോഴിപ്പിള്ളി യംഗ് മെൻസ് ലൈബ്രറി ആൻ്റ് റീഡിങ് റൂം വാർഷിക പൊതുയോഗവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ ലൈബ്രറി അംഗങ്ങളുടെ കുട്ടികൾക്കുള്ളഅവാർഡ് വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേകര ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡൻ്റ്എം.വി ഗോപി അധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ വിജയികളായ കുട്ടികൾക്കുള്ള അവാർഡ് വിതരണം വാരപ്പെട്ടി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി .പി കുട്ടൻ, പഞ്ചായത്തംഗം സജിതാ ഗോപി എന്നിവർ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ. എൽ ഷാജു, ലൈബ്രറി സെക്രട്ടറി എ.വൈ ബേസിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി എ പൗലോസ് ,സി.എ മാത്യു എന്നിവർ പ്രസംഗിച്ചു.


















































