പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം.
ഭാര്യ പിതാവിനോട് രണ്ടു ലക്ഷം രൂപ പ്രതി അവശ്യപ്പെട്ടത് നൽകാത്തതിലുള്ള വിരോധത്തിൽ ഭാര്യയായ മർസിൻസ് കത്തൂൺ (29) നെ പ്ലൈവുഡ് പലക കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോഞ്ഞാശേരി ചമ്പാരത്ത് കുന്ന് തുറപാലം ഭാഗത്താണ് ഇവർ താമസിച്ചിരുന്നത്.
ഇൻസ്പെക്ടർ എൽ അനിൽകുമാർ എസ്ഐ മാരായ സുഭാഷ്, ജോജോ ജോർജ്, അസരിഫ് ഷഫീഖ്, ആദർശ് , എ എസ് ഐ മാരായ രതീശൻ, ശ്രീജ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.























































