Connect with us

Hi, what are you looking for?

CHUTTUVATTOM

ഇഞ്ചത്തൊട്ടി മാർ ഗ്രിഗോറിയോസ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന്കൊടിയേറി     

 

കോതമംഗലം: ഇഞ്ചത്തൊട്ടി മാർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ 57-ാമത് ശിലാസ്ഥാപന പെരുന്നാളും പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ശ്രാദ്ധപ്പെരുന്നാളും പള്ളിയുടെ പുനർനിർമ്മിച്ച വിശുദ്ധ മദ്ബഹായുടെ കൂദാശയും നവംബർ 1, 2 തീയതികളിൽ നടത്തും. വെള്ളിയാഴ്ച വൈകിട്ട് 5.30 ന് വികാരി ഫാ. ബേസിൽ ജോസഫ് ഇട്ടിയാണിയ്ക്കൽ കൊടികയറ്റി.

ശനിയാഴ്ച രാവിലെ 7.30 ന് താഴെ പള്ളിയിൽ വിശുദ്ധ കുർബാന.ഒന്നിന് വൈകിട്ട് 6.30 ന് വിശുദ്ധ മദ്ബഹായുടെ കൂദാശയും സന്ധ്യാ നമസ്‌കാരവും പ്രസംഗവും തുടർന്ന് പള്ളിയുടെ കിഴക്ക് ഭാഗത്തുള്ള മാർ ബസേലിയോസ് ബാവായുടെ നാമത്തിലുള്ള ചാപ്പലിലേക്ക് പ്രദക്ഷിണം.

 

തുടർന്ന് നേർച്ച സദ്യയും ആകാശവിസ്മയവും.കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് പെരുന്നാൾ സന്ധ്യയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ച് അനുഗ്രഹിക്കും. നവംബർ 2 ന് രാവിലെ 7.30 ന് പ്രഭാത നമസ്‌കാരം, 8 .30 ന് വിശുദ്ധ മൂന്നിന്മേൽ കുർബാന പെരുമ്പാവൂർ മേഖല മെത്രാപ്പോലിത്ത മാത്യൂസ് മാർ അപ്രേമിൻ്റെ മുഖ്യകാർമ്മികത്വത്തിലും ഫാ.മാത്യൂസ് പുൽപ്പറമ്പിൽ, ഫാ.ജോസ് തച്ചേത്ത് കുടി എന്നിവരുടെ സഹകാർമ്മികത്വത്തിലും നടക്കും. തുടർന്ന് പ്രസംഗം. വിവിധ മേഖലകളിലുള്ളവർക്ക് പുരസ്‌കാര സമർപ്പണം, പഴയ പള്ളി വഴി മാർ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള കടവ് ചാപ്പലിലേക്ക് പ്രദക്ഷിണം, ആശീർവാദം, നേർച്ച സദ്യ. തുടർന്ന് ഉത്പന്ന ലേലം. ശേഷം പള്ളി ഉപകരണങ്ങൾ ആഘോഷമായി തിരികെ മേമ്പൂട്ടിലേക്ക് കൊണ്ടുപോകുന്നു. തുടർന്ന് കൊടിയിറക്കുന്നതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. ബേസിൽ ജോസഫ് ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമായ ബേബി അമ്പഴച്ചാലിൽ, ഏലിയാസ് മഞ്ഞയിൽ, സെക്രട്ടറി ചെറിയാൻ തുടങ്ങിയവർ നേതൃത്വം നൽകും.

You May Also Like

CHUTTUVATTOM

    കോതമംഗലം: കേരള കോൺഗ്രസ് (ജേക്കബ്) ലീഡറും മുൻ മന്ത്രിയുമായിരുന്ന ടി.എം ജേക്കബിൻെറ 15-ാം ചരമ വാർഷീക അനുസ്മരണം പാർട്ടി ഓഫീസിലും ഗാന്ധി സ്ക്വയറിലും നടത്തി. പാർട്ടി ജില്ലാ പ്രസിഡൻറ് ഇ....

CHUTTUVATTOM

    കോതമംഗലം: വെങ്ങോല ജയ് ഭാരത് കോളേജിലെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാമലക്കണം എളംബ്ലാശ്ശേരിയിൽ നടത്തുന്ന ഗ്രാമീണ പഠന സഹവാസ ക്യാമ്പ് സഹ്യ 2026 ൻ്റെ...

CHUTTUVATTOM

    കോതമംഗലം : വൈദ്യശാസ്ത്ര ശാഖയായ ഹോമിയോപ്പതി മേഖലയെ കൂടി ഉള്‍ക്കൊള്ളുന്ന നിയുക്ത നാഷണല്‍ ഫാര്‍മസി കമ്മീഷന്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. കേരള ഗവ: ഹോമിയോ ഫാര്‍മസിസ്റ്റ്‌സ്...

CHUTTUVATTOM

    എറണാകുളം: ഗവ. നഴ്‌സിംഗ് കോളേജിൽ 2026-27 അധ്യയന വർഷത്തെ എം.എസ്.സി. നഴ്‌സിംഗ് കോഴ്‌സിൽ വിവിധ സ്പെഷാലിറ്റികളിലായി മൂന്ന് ഒഴിവുകൾ. കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിംഗിൽ രണ്ട് ഒഴിവുകളും മെന്റൽ ഹെൽത്ത് നഴ്‌സിംഗിൽ...

CHUTTUVATTOM

  കോതമംഗലം : പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ലൈബ്രറി വിവിധ സംഘടനകളുടെ സഹകരണത്തോടെ വയലാർ അനുസ്മരണം നടത്തി.കലാ ഓഡിറ്റോറിയത്തിൽ നടന്നസാംസ്കാരികസമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ഉപജില്ല 37 -ാംസ്കൂൾ കലോത്സവം കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിൽ 3 ,4 ,5 , 6 തീയതികളിൽ നടത്തും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു....

CHUTTUVATTOM

    കോതമംഗലം : കുത്തുകുഴി റബര്‍ ഉത്പാദക സംഘത്തിന്റെയും (ആര്‍പിഎസ്) കോതമംഗലം ഫ്രണ്ട്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വാസന്‍ ഐ-കെയറിൻ്റെ സഹകരണത്തോടെ വലിയപാറ മുനിസിപ്പല്‍ എല്‍പി സ്‌കൂളില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി....

CHUTTUVATTOM

  കോതമംഗലം: നെല്ലിക്കുഴിയിൽ ഫർണിച്ചർ ഹബ്ബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഷിബു തെക്കുംപുറം എംഎൽഎ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നൽകി. ഡിസംബറിൽ സംഘടിപ്പിക്കുന്ന നെല്ലിക്കുഴി ഫർണിച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കണമെന്നും എംഎൽഎ മന്ത്രിയോട്...

NEWS

കോതമംഗലം : മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെൻ്റ് ജോസഫ് (എം എസ് ജെ – ധർമ്മഗിരി)സന്യാസിനി സമൂഹത്തിൻ്റെ സ്ഥാപക പിതാവ് ധന്യന്‍ ജോസഫ് പഞ്ഞിക്കാരനച്ചന്റെ 77-ാം ചരമവാര്‍ഷികം നാലിന് തങ്കളം ധര്‍മ്മഗിരി സെന്റ്...

CHUTTUVATTOM

  കോതമംഗലം: താലൂക്ക് ആശുപത്രിയിൽ രോഗിയോട് അപമര്യാദയായി പെരുമാറിയെന്നു പരാതി ഉയർന്നതോടെ ജീവനക്കാരിയെ സസ്പെൻഡ് ചെയ്‌തു. ബുധനാഴ്ച പുലർച്ചെ ഹൃദയസംബന്ധമായ അസ്വസ്‌ഥതയെ തുടർന്നു ചികിത്സ തേടിയെത്തിയ പെരുമ്പാവൂർ സ്വദേശി കരീമിനാണു  ദുരനുഭവം ഉണ്ടായതായി...

CHUTTUVATTOM

തിരുവനന്തപുരം: ജനുവരി 04 മുതല്‍ 08 വരെ എറണാകുളത്തു സംഘടിപ്പിക്കുന്ന അറുപത്തി അഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ലോഗോ ക്ഷണിച്ചു. കലോല്‍സവത്തില്‍ ഉള്‍പ്പെടുന്ന വിവിധ കലാരൂപങ്ങളുമായി...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകൾ പൂർണ്ണമായി കോതമംഗലം ഡിവിഷന്റെ പരിധിയിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർദേശം നൽകി....

error: Content is protected !!