Connect with us

Hi, what are you looking for?

CHUTTUVATTOM

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോതമംഗലത്ത് ബിജെപി യോഗ പരിശീലനം നടത്തി.

കോതമംഗലം : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോതമംഗലത്ത് ബിജെപി നീയിജക മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി. അമൃതാനന്തമായി മടം കോതമംഗലം ശാഖയുടെ ഹാളിൽ നടന്ന യോഗ പരിശീലനം തങ്കളം വിവേകാനന്ദ വിദ്യാലയത്തിലെ യോഗാധ്യാപിക റെജിന വിജയകുമാർ നയിച്ചു. യോഗാധ്യാപികയെ യോഗക്ക് മുന്നെ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.പി സജീവ് ആദരിച്ചു.

ശ്വസനക്രിയകൾ, ശ്വാന ശ്വസനം,മണ്ടൂഹാസനാം സിംഹാസനം,പർവ്വതാസനം തുടങ്ങിയ യോഗകകളുടെ പരിശീലനവും അതിന്റെ പ്രത്യേകതകളും യോഗാധ്യാപിക വിവരിച്ചു. പരിശീലനപരിപാടിയിൽ ബിജെപി മണ്ഡലം പ്രസിഡന്റ് മനോജ്‌ ഇഞ്ചൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ ടി നടരാജൻ,മണ്ഡലം ഭാരവാഹികളായ പി വി വിനോദ് കുമാർ,അഡ്വ.സൂരജ് ജോൺ മലയിൽ, രാമചന്ദ്രൻ നായർ, രാജു ആചാര്യ, സുബൈർ ബ്ലാക്കാട്ട്, മാത്യൂസ് തങ്കളം, അശ്വൻ അശോക്, ഇ.വി ജോസഫ് എന്നിവർ പങ്കെടുത്തു.

You May Also Like