Connect with us

Hi, what are you looking for?

NEWS

യാക്കോബായ സൺഡേ സ്കൂൾ അസോസിയേഷൻ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് വിളംബര ജാഥ നടത്തപ്പെട്ടു.

കോതമംഗലം: 2022 മെയ് 15 ന് കോതമംഗലം മാർ തോമ ചെറിയ പളളിയിൽ വച്ച് നടക്കുന്ന മലങ്കര യാക്കോബായ സിറിയാൻ സൺഡേ സ്കൂൾ അസോസിയേഷൻ ശതാബ്ദി സമ്മേളനത്തിന് മുന്നോടിയായി വാഹന വിളംബര റാലി നടത്തപ്പെട്ടു. കോതമംഗലം നഗരത്തിൽ നടത്തപ്പെട്ട റാലി MJSSA പ്രസിഡന്റ് അഭിവന്ദ്യ ഡോ. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലിത്ത ഫ്ലാഗ് ഓഫ് ചെയ്തു. ജാഥാ ക്യാപ്റ്റൻ ജോസഫ് രഞ്ജിത് ചേലാടിന്റെ നേതൃത്വത്തിൽ നൂറു കണക്കിന് ഇരുചക്രവാഹനങ്ങൾ റാലിയിൽ അണിനിരന്നു.

ചെറിയപള്ളി വികാരി റവ ഫാ. ജോസ് പരത്തുവയലിൽ, MJSSA ജനറൽ സെക്രട്ടറി ഷെവലിയാർ MJ മർക്കോസ്, MJSSA സെക്രട്ടറിമാരായ എൽദോ ഐസക്, റോയി തോമസ്, MJSSA എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം PV പൗലോസ്, മേഖല ഡയറക്ടർ D കോര, മേഖല സെക്രട്ടറി ജോൺ ജോസഫ്, ചെറിയ പള്ളി ട്രസ്റ്റിമാരായ അഡ്വ Cl റോയി, ബിനോയി മണ്ണഞ്ചേരി എന്നിവർ റാലിക്ക് നേതൃത്വം നൽകി.

You May Also Like

NEWS

കോതമംഗലം :കോതമംഗലം കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലം നഗരത്തിൽ വാഹന നിയന്ത്രണം . ബുധൻ ഉച്ച മുതലാണ് നിയന്ത്രണം.നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്കൂളിന്റെ ഗ്രൌണ്ടിലും...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ മുഖ്യ ആകർഷണമായ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം...

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

error: Content is protected !!