Connect with us

Hi, what are you looking for?

CHUTTUVATTOM

നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാനകളുടെ വിളയാട്ടം.

കോതമംഗലം :നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാനയുടെ വിളയാട്ടം. കാട്ടാന കൂട്ടമായെത്തിയാണ് കൃഷി വിളകൾ നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ചെമ്പൻകുഴി ഷാപ്പും പടിയിൽ പെരിയാർ നദി തീരത്തുള്ള കൃഷിയിടത്തിലെ നൂറു കണക്കിന് വാഴയും, തെങ്ങ്, കൊക്കോ എന്നി കൃഷി വിളകൾ നശിപ്പിച്ചു. മുട്ടാഞ്ചേരി രഖു, തൃക്കപറമ്പിൽ സുധാകർ, പറമ്പകത്ത് പുഷ്‌പ്പൻ എന്നിവരുടെ കൃഷിയിടത്തിലെ കൃഷിയാണ് നശിപ്പിക്കപ്പെട്ടത്.

പെരിയാർ നദി നീന്തി കടന്നാണ് കാട്ടാന കൂട്ടം എത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസം മുന്നേ നേര്യമംഗലം പട്ടണത്തിന് സമീപം വരെ കാട്ടാനയെത്തി. ജില്ലാ കൃഷി തോട്ടത്തിൽ കയറി തെങ്ങ് ഉൾപ്പെടെയുള്ള കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു

You May Also Like

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...