Connect with us

Hi, what are you looking for?

CHUTTUVATTOM

ഷിബു വർക്കിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു.

വാരപ്പെട്ടി: വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് വാർഡ് 6 മൈലൂർ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ഷിബു വർക്കിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽ കുമാർ ഉത്ഘാടനം ചെയ്തു. മത നിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾക്ക് വേണ്ടി എൽ ഡി എഫിനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കേരളത്തിന്റെ വികസന കാഴ്ചപ്പാടിനൊപ്പം മുന്നേറാൻ യു ഡി എഫ് പഞ്ചായത്ത് ഭരണസമിതിയ്ക്ക് കഴിഞ്ഞിട്ടില്ല. എൽ ഡി എഫിന്റെ മതേതര മനസിനെ ഉയർത്തിപ്പിടിക്കുന്നതാണ് എൽ ഡി എഫ് സ്ഥാനാർത്വമെന്ന് അനിൽകുമാർ പറഞ്ഞു.

സി.പി.ഐ എം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, ആന്റണി ജോൺ എം എൽ എ, മനോജ് നാരായണൻ. സ്ഥാനാർത്ഥി ഷിബു വർക്കി, നിർമ്മല മോഹനൻ , എം എം ബക്കർ . ഒ ഇ അബ്ബാസ്, തുടങ്ങിയവർ സംസാരിച്ചു. ഉമൈബ നാസർ, അധ്യക്ഷത വഹിച്ചു. സി എം മിരാൻ കുഞ്ഞ് സ്വാഗതവും വി കെ റെജി നന്ദിയും പറഞ്ഞു. തുടർന്ന് മൈലൂർ കവലയിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആർ അനിൽ കുമാർ ഉത്ഘാടനം ചെയ്തു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...