Connect with us

Hi, what are you looking for?

CRIME

വീട്ടുകാർ പുറത്തുപോയ നേരം നോക്കി വീടിന്റെ വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണ്ണം കവർന്നു

കോതമംഗലം: വാരപ്പെട്ടി മൈലൂരിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് ഏഴ് പവനോളം സ്വർണ്ണം കവര്‍ന്നു. പടിക്കാമറ്റം ഏലിയാസ്ൻ്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കവർന്നത്. വീട്ടുകാര്‍ ചികിത്സ സംബന്ധമായ കാര്യത്തിന് തീരുവനന്തപുരത്തിന് പോയിരുന്ന സമയത്താണ് മോഷണം നടന്നിരിക്കുന്നത്.  പുറകുവശത്തെ വാതില്‍ പൊളിച്ച്‌ അകത്തുകടന്നശേഷം അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഇന്ന് രാവിലെയാണ് മോഷണ വിവരം അയൽക്കാർ അറിയുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...