കോതമംഗലം: കാർഷികോൽപന്നങ്ങളുടെ വില തകർച്ചയിൽ നിന്നു കർഷകരെ രക്ഷിക്കാൻ കാർഷിക വിഭവ സംഭരണ, വിപണ പദ്ധതിക്ക് യുഡിഎഫ് കർഷക സംഘടനകളുടെ കോ-ഓർഡിനേഷൽ തുടക്കമിട്ടു.
കർഷകരിൽ നിന്നു നേരിട്ട് മാന്യമായ വിലയിൽ ശേഖരിക്കുന്ന ഉൽപന്നങ്ങൾ സബ്സിഡി നിരക്കിൽ വിറ്റഴിക്കുന്ന സംവിധാനമാണിത്. പദ്ധതിയുടെ ഉദ്ഘാടനം നെല്ലിമറ്റത്ത് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. കൃഷിയിടങ്ങളിൽ നിന്ന് നേരിട്ടെടുക്കുന്ന ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാൻ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കോ-ഓർഡിനേഷൽ കമ്മിറ്റി കൺവീനർ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ്റ് ചാക്കോ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി.ജോർജ്,സജി തെക്കേക്കര,ബാബു ഏലിയാസ്, ബിജു വെട്ടിക്കുഴ,എൻ.എഫ്.തോമസ്,ജോളി മങ്ങാട്ട്,മാർട്ടിൻ കീഴേമാടൻ,കെ.വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : യുഡിഎഫ് കർഷക സംഘടനകളുടെ കോ-ഓർഡിനേഷൽ കമ്മിറ്റി കോതമംഗലത്ത് ആരംഭിച്ച കാർഷിക വിഭവ സംഭരണ പദ്ധതി യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യുന്നു.