Connect with us

Hi, what are you looking for?

NEWS

ചക്രസ്ഥംഭന സമരം കോതമംഗലം നഗരം നിശ്ചലമായി.

കോതമംഗലം: ഇന്ധന വിലവർദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ ദേശീയ സമരസമിതി ആഹ്വാനം ചെയ്ത ചക്രസ്ഥംഭന സമരത്തിൽ കോതമംഗലം നഗരം നിശ്ചലമായി. സംയുക്ത സമരസമിതി കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി ഗാന്ധിസ്ക്വയറിൽ കേന്ദ്രീകരിച്ചാണ് സമരം നടത്തിയത്. രാവിലെ 11 മണിക്ക് തുടങ്ങി 11.15 വരെ പതിനഞ്ച് മിനിറ്റാണ് വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിച്ചത്. പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം സി.പി.എം.ഏരിയ സെക്രട്ടറി ആർ.അനിൽകുമാർ നിർവ്വഹിച്ചു. എ.ഐ.ടി.യു.സി. താലൂക്ക് സെക്രട്ടറി എം.എസ്.ജോർജ്ജ് അദ്ധ്യക്ഷനായി. കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം കെ.പി. ബാബു മുഖ്യ പ്രസംഗം നടത്തി.

എ.ഐ.ടി.യു.സി സംസ്ഥാന സമിതി അംഗം ഇ.കെ.ശിവൻ, എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ,മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി,കെ .ടി.യു.സി.(എം.) നിയോജക മണ്ഡലം പ്രസിഡന്റ് എൻ.സി.ചെറിയാൻ, റോയി.കെ.പോൾ, സീതി മുഹമ്മദ്, കെ.എ.നൗഷാദ് സി.പി.എസ്.ബാലൻ, പി.പി. മൈതീൻഷാ, ജോയി വർഗ്ഗീസ്, അഡ്വ.പോൾ മുണ്ടക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു. ഐ.എൻ.ടി.യു.സി. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.അബു മൊയ്തീൻ സ്വാഗതവും സി.ഐ.ടി.യു. താലൂക്ക് സെക്രട്ടറി കെ.എ. ജോയി നന്ദിയും പറഞ്ഞു.

You May Also Like

ACCIDENT

കോതമംഗലം: കോട്ടപ്പടിയില്‍ ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സ കഴിഞ്ഞ് വിശ്രമലായിരുന്ന പിഞ്ചുകുഞ്ഞിന് അണുബാധയെ തുടര്‍ന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേല്‍ഭാഗത്തുവീട്ടില്‍ ലിജു- എല്‍ബി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ബില്‍ഗ മറിയം ലിജു (2)...

CHUTTUVATTOM

കോതമംഗലം: റിമാന്‍ഡിലായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോതമംഗലം കോടതിയില്‍ തിങ്കളാഴ്ച പോലീസ് പ്രൊഡക്ഷന്‍ വാറന്റിന് അപേക്ഷ നല്‍കും. കോതമംഗലം, ഊന്നുകല്‍ എസ്എച്ച്ഒമാരെ വെല്ലുവിളിച്ച രണ്ട് കേസിൽ കുട്ടമ്പുഴ എസ്എച്ച്ഒ എ. ഷൈന്‍കുമാറിനാണ്...

CHUTTUVATTOM

കോതമംഗലം: പാലമറ്റം മഹാദേവ-നരസിംഹസ്വാമിക്ഷേത്രത്തില്‍ കവര്‍ച്ച. ഓഫീസ് മുറി കുത്തിതുറന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന വിലമതിക്കുന്ന വിളക്കുകളും ഓട്ടുരുളികളും മോഷ്ടിച്ചു. ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ച ദീപസ്തംഭം ഉള്‍പ്പെടെ വലിയ 8 വിളക്കുകളും 6...

CHUTTUVATTOM

കോതമംഗലം: മഴയും പ്രകൃതിയും സാഹസികതയും ഒരുമിച്ചുചേർന്ന കോതമംഗം മൺസൂൺ മാജിക് ഫെസ്റ്റിന് സമാപനം. സമാപന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷതവഹിച്ചു. ഡീൻ കുര്യാക്കോസ് എംപി...

CHUTTUVATTOM

കീരംപാറ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കീരംപാറ യൂണിറ്റ് വ്യാപാരിദിനം ആഘോഷിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ ജിജി എളൂരിന്റെഅധ്യക്ഷത വഹിച്ച് പതാക ഉയർത്തി. സെക്രട്ടറി ജോർജ് കുര്യൻ,ട്രഷറർ ബേസിൽ തൊണ്ടുങ്കൽ,വൈസ് പ്രസിഡന്റ്‌ ബിനു വാഴത്തോട്ടം,വനിതാ...

ACCIDENT

കൊതമംഗലം: ഇളമ്പ്ര ഭാഗത്ത് പെരിയാര്‍ വാലി കനാലിലേക്ക് കാര്‍ മറിഞ്ഞു. ഡ്രൈവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇളമ്പ്ര കവലയില്‍നിന്ന് കണ്ണംകുളം-മറ്റത്തിപീടിക കനാല്‍ ബണ്ട് റോഡില്‍ ഞായറാഴ്ച ഉച്ചക്ക് 2.30നാണ് അപകടം. വെണ്ടുവഴി സ്വദേശി വിഷ്ണു...

CHUTTUVATTOM

കോതമംഗലം: ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒഇസി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി പരിശ്രമിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. ശ്രീരാമ വിലാസം ചവളർ സൊസൈറ്റി കോതമംഗലം യൂണിയൻ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു...

CHUTTUVATTOM

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് നേതൃത്വത്തിൽ സംഘടിപ്പിച്ച വ്യാപാരി ദിനാഘോഷങ്ങളിൽ യൂണിറ്റ് പ്രസിഡന്റ്ഇ .എം ജോണി ഉദ്ഘാടനം ചെയ്ത് പതാക ഉയർത്തി. ടൗൺ യൂണിറ്റ് സെക്രട്ടറി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈക്ക് റൈഡ് ആവേശമായി. ഹാങ്ങ്‌ ഔട്ട്‌ റൈഡേഴ്സ് ക്ലബ് അംഗങ്ങൾ ഉൾപ്പെടെ നൂറോളം റൈഡർമാർ പങ്കെടുത്തു. കസ്റ്റംസ്ഡെപ്യൂട്ടി കമ്മീഷണർ...

CHUTTUVATTOM

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. തങ്കളം ജവഹര്‍ കോളനി കരോട്ടുപുത്തന്‍പുര മുഹമ്മദ് മുനീര്‍ (സെബാട്ടി -32) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍...

CHUTTUVATTOM

കോതമംഗലം: ഊന്നുകല്‍ – നേര്യമംഗലം റോഡില്‍ പെരിയാര്‍ നീന്തി കടന്ന് ഇക്കരെ എത്തുന്ന കാട്ടാന കൂട്ടങ്ങളെ തുരത്താന്‍ വനപാലക സംഘം എത്തി. തട്ടേക്കാട് പക്ഷി സങ്കേതം വനമേഖലയില്‍ നിന്നും നേര്യമംഗലം വനമേഖലയില്‍ നിന്നും...

CHUTTUVATTOM

മൂവാറ്റുപുഴ: പിറമാടം സെന്റ് ജോണ്‍സ് ബത്ലഹേം പള്ളിയില്‍ സംഘര്‍ഷം. യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളിലെ വൈദികര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.ഓര്‍ത്തഡോക്‌സ് വൈദികര്‍ ഞാറയാഴ്ച പ്രാര്‍ഥനയ്ക്കായി എത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. അവകാശ തര്‍ക്കത്തില്‍ കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെയാണ്...

error: Content is protected !!