Connect with us

Hi, what are you looking for?

ACCIDENT

മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്.

അടിമാലി : കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മച്ചിപ്ലാവ് സ്‌കൂള്‍ പടിയില്‍ മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് മാങ്കുളം സ്വദേശി കമല (52) മരണപെട്ടു. നാല് പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. പരിക്കേറ്റവരെ വിദഗ്ധ ചികിത്സകൊണ്ടു പോകും വഴി വച്ചാണ് കമല മരിച്ചത്. മച്ചിപ്ലാവ് സ്‌കൂള്‍ പടിയില്‍ വച്ചാണ് അപകടം നടന്നത്.

ഓട്ടോറിക്ഷ യാത്രക്കാരായ കമല (52), ചെന്നോത്ത് രാജപ്പൻ (55), അമ്പാടി (5), ഡ്രൈവർ ബിനു ,ഗുഡ്‌സ് വാഹനത്തിലുണ്ടായിരുന്ന സെബിന്‍ എന്നിവർക്കാണ് പരിക്കേറ്റത്.

You May Also Like