Connect with us

Hi, what are you looking for?

NEWS

പരിതപ്പുഴ ചെക്ക്ഡാമില്‍ വെള്ളമില്ല; കിഴക്കന്‍മേഖലയില്‍ കുടിവെള്ള ക്ഷാമം

പോത്താനിക്കാട്: വരള്‍ച്ചയില്‍ ജില്ലയുടെ കിഴക്കന്‍മേഖലയിലെ ജനങ്ങള്‍ പൊറുതിമുട്ടുന്നു. പൈങ്ങോട്ടൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ വാര്‍ഡുകളായ കടവൂര്‍ സൗത്ത്, കടവൂര്‍ നോര്‍ത്ത്, പുതകുളം, മണിപ്പാറ, പനങ്കര, ഞാറക്കാട് പ്രദേശങ്ങളിലെ ജനങ്ങളാണ് കുടിവെള്ളക്ഷാമം മൂലം ദുരിതമനുഭവിക്കുന്നത്. ഈ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ജലസേചനസൗകര്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടി എട്ടു വര്‍ഷം മുന്‍പ് കാളിയാര്‍ പുഴയുടെ പരിതപ്പുഴയില്‍ നിര്‍മിച്ച ചെക്ക്ഡാമില്‍ വെള്ളം വറ്റിയതു മൂലം സമീപ പ്രദേശങ്ങളിലെ മുഴുവന്‍ കിണറുകളിലെയും എല്ലാം ജലനിരപ്പും താഴ്ന്നിരിക്കുകയാണ്. മൂവാറ്റുപുഴ – തൊടുപുഴ നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് നിര്‍മിച്ച ചെക്ക്ഡാമാണ് ഒരു മാസത്തോളമായി വറ്റിക്കിടക്കുന്നത്.

1.38 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പരിതപ്പുഴ ചെക്ക്ഡാം കം ട്രാക്ടര്‍ വേ നിര്‍മ്മിച്ചതു മൂലം ഈ മേഖലയിലെ കിണറുകളിലും കുളങ്ങളിലും പാടശേഖരങ്ങളിലും വെള്ളം സുലഭമായിരുന്നു.
സമീപകാലത്തൊന്നുമുണ്ടാകാത്ത വരള്‍ച്ചയാണ് ഈ മേഖല ഇപ്പോള്‍ നേരിടുന്നത്. ഏപ്രില്‍, മേയ് മാസങ്ങളില്‍ വേനല്‍മഴ ശക്തമായി ലഭിക്കാത്തതാണ് പുഴ വറ്റാന്‍ കാരണം. പ്രദേശത്തെ വീട്ടമ്മമാര്‍ കുടിവെള്ളം ശേഖരിക്കാന്‍ നെട്ടോട്ടമോടുകയാണ്.  പഴം, പച്ചക്കറി കൃഷികള്‍ ജലസേചനസൗകര്യമില്ലാത്തതു മൂലം കരിഞ്ഞുണങ്ങുകയാണ്. ജലക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

You May Also Like

NEWS

കോതമംഗലം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ് ബ്യുറോ അംഗവുമായ പിണറായി വിജയനെതിരെയുള്ള രാഷ്ട്രീയ പ്രേരിതമായ ഇഡി റെയിഡില്‍ പ്രതിഷേധിച്ച് സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി നെല്ലിമറ്റത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സിപിഐഎം...

CRIME

കോതമംഗലം: കോതമംഗലത്ത് കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജനീഷ് എം.എസfന്റെ നേതൃത്വത്തില്‍ നെല്ലിക്കുഴിയില്‍ നടത്തിയ പരിശോധനയില്‍ 1.093 കിലോ ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശികളായ സെയ്ന്‍...

NEWS

കോതമംഗലം: കോതമംഗലം തങ്കളം ബൈപ്പാസ് ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനം വരുന്നു. ട്രാഫിക് പോലീസിന്റെ ശുപാര്‍ശ കണക്കിലെടുത്താണ് സിഗ്‌നല്‍ലൈറ്റ് സ്ഥാപിക്കാന്‍ നടപടിയായത്. രണ്ടുവര്‍ഷംമുമ്പ് ആരംഭിച്ച നടപടിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. കോതമംഗലം-പെരുമ്പാവൂര്‍ റോഡും തങ്കളം-കോഴിപ്പിള്ളി...

CRIME

മൂവാറ്റുപുഴ: മാറാടി മഞ്ചേരിപ്പടിയില്‍ തനിച്ച് താമസിക്കുന്ന കിടപ്പുരോഗിയായ വയോധികയുടെ ആഭരണങ്ങൾ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. തമിഴ്‌നാട് മധുര സ്വദേശിനി സുധ ശങ്കർ (38), ദിണ്ടുഗൽ സ്വദേശിനി ലക്ഷ്‌മി (46) എന്നിവരെയാണ് മൂവാറ്റുപുഴ...

CRIME

മൂവാറ്റുപുഴ: യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. വാളകം കുന്നക്കാല്‍ സ്വദേശി കാവിക്കുന്നേല്‍ ബേസില്‍ സാജു (27) വിനെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് സഹകരണ ബാങ്കിന്റെ മള്‍ട്ടി സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് ബാബു പോളിനെതിരെ മാനനഷ്ടക്കേസുമായി സിപിഎം നേതാവ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഷാജി മുഹമ്മദാണ്...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ ഭരണമാറ്റം ഓള്‍ഡ് ആലുവ- മൂന്നാര്‍ രാജപാതയുടെ ശാപമോക്ഷത്തിന് അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ ഇടമലക്കുടിയിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള മലയോര ജനത. രാജഭരണകാലം മുതല്‍ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡില്‍ വനംവകുപ്പ് ബാരിക്കേഡ് സ്ഥാപിച്ച് നിയന്ത്രണം...

CHUTTUVATTOM

കോതമംഗലം:  കൃഷിയിടത്തിലേക്ക് പതിവായി എത്തുന്ന കാട്ടാനക്കൂട്ടത്തെ തടയാൻ കഴിയാതെ ഒടുവിൽ സ്വന്തം വാഴകൾ തന്നെ വെട്ടിമാറ്റിയിരിക്കുകയാണ് കോതമംഗലത്തെ ഒരു കർഷകൻ. കോട്ടപ്പടി, കൂവക്കണ്ടം സ്വദേശി മാവറ മനോജാണ് വാഴ തിന്നാനെത്തുന്ന കാട്ടാനക്കൂട്ടം കൊക്കോ കൃഷി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തെ അഭിവൃദ്ധിയിലേക്കുയര്‍ത്താന്‍ കെല്‍പ്പുള്ള ടൂറിസം മേഖലയ്ക്ക് തികഞ്ഞ അവഗണന. പെരിയാറും മലനിരകളും വനങ്ങളും വെള്ളച്ചാട്ടങ്ങളും ഡാമുകളും തുടങ്ങി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ് കോതമംഗലം. സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍...

CHUTTUVATTOM

കവളങ്ങാട് സഹകരണ ബാങ്ക് നിർമ്മിക്കുന്ന ബഹുനില മന്ദിരം തകർന്ന് വീണ സംഭവത്തിലെ അഴിമതി ആരോപണം അടിസ്ഥാന രഹിതമെന്ന് ബാങ്ക് അധികൃത.   കോതമംഗലം: കവളങ്ങാട് സഹകരണ ബാങ്ക് 15.5 കോടി ചിലവിൽ നേര്യമംഗലത്ത്...

CHUTTUVATTOM

കോതമംഗലം: മുഖ്യ മന്ത്രി വി.ഡി. സതീശനും യുഡിഎഫ് സര്‍ക്കാരിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് കോതമംഗലം താലൂക്ക് ആശുപത്രിയുടെ മുന്നില്‍ കേരള പ്രദേശ് ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആശ പ്രവർത്തകർ...

CHUTTUVATTOM

കോതമംഗലം: ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒ ഇ സി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും ചെയ്യുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. ശ്രീരാമവിലാസം ചവളർ സൊസൈറ്റി നാഗഞ്ചേരി ശാഖ വിദ്യാഭ്യാസ സഹായ...

error: Content is protected !!