Connect with us

Hi, what are you looking for?

NEWS

തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ചു

കോതമംഗലം : പല്ലാരിമംഗലം അടിവാട് തേങ്ങയിടാൻ മെഷിൻ ഉപയോഗിച്ച് തെങ്ങിൽ കയറി കുടുങ്ങിയ സുധാകരൻ എന്ന തൊഴിയാളിയെ കോതമംഗലം അഗ്നിരക്ഷാ സേന രക്ഷിച്ചു. തെങ്ങിൽ കയറി തേങ്ങയിട്ട് താഴോട്ട് ഇറങ്ങുന്നതിനിടയിൽ സുധാകരന്റെ കാൽ മെഷീനിൽ കുടുങ്ങുകയും ഇറങ്ങാൻ കഴിയാതെ വരികയും ആയിരുന്നു. ഇത് കണ്ട് സമീപവാസിയായ അഷ്റഫ് തെങ്ങിൽ കയറി സുധാകരനെ കെട്ടി നിർത്തുകയായിരുന്നു.

കോതമംഗലത്ത് നിന്നും ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ കെ.എം.മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എത്തിയ അഗ്നി രക്ഷാ സേന അംഗം ഒ.എ ആബിദ് തെങ്ങിൽ കയറി ചെയർ നോട്ടിന്റെ സഹായത്താൽ ആളെ സുരക്ഷിതമായി താഴെ ഇറക്കി. സേനാംഗങ്ങളായ ആർഎച്ച്. വൈശാഖ്, കെ.എം അഖിൽ , കെ.റ്റി രാമചന്ദ്രൻ നായർ , കെ.യു.സുധീഷ് , ബിനുകുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...