Connect with us

Hi, what are you looking for?

CRIME

മദ്യലഹരിയിൽ മാതാവിനെ തല്ലിയ കേസിൽ മകൻ പിടിയിൽ

മൂവാറ്റുപുഴ: പണ്ടപ്പിള്ളിയിൽ മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദിച്ച് സ്റ്റീൽ ഗ്ലാസ്‌ കൊണ്ട് മുഖത്ത് ഇടിച്ച് പല്ല് തകർത്ത കേസിലെ പ്രതി മൂവാറ്റുപുഴ  പണ്ടപ്പിള്ളി  മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ  അനിൽ രവി(38)യെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ പി എം ബൈജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. സമാന രീതിയിൽ മദ്യപിച്ച് അച്ഛനെ മർദിച്ചതിന് വർഷങ്ങൾക്ക് മുൻപ് പോലീസ് കേസ് എടുത്തിരുന്നു. കേസിന് ആസ്പദമായ സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ കോട്ടയത്തു നിന്നാണ് പോലീസ് പിടിക്കൂടിയത്. പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിൽ എസ്ഐമാരായ മാഹിൻ സലിം, വിഷ്ണു രാജു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി സി ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിബിൽ മോഹൻ, റെനീഷ് റെഹ്മാൻ എന്നിവർ ഉണ്ടായിരുന്നു. വൈദ്യപരിശോധനകൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും

You May Also Like

NEWS

പെരുമ്പാവൂർ :ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ വൈദ്യുത വകുപ്പ് ഫ്യൂസ് ഊരിയ സംഭവം ദൗർഭാഗ്യകരമാണെന്നും ,ഉദ്യോഗസ്ഥർ സന്ദർഭോചിതമായി പെരുമാറാൻ പഠിക്കണമെന്നും എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .വെങ്ങോല കൊയിനോണിയാ സെൻററിൽ രാവിലെ വൈദ്യുതി...

NEWS

കോതമംഗലം :കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെ കണ്ടെത്തി. മൂന്നാറിൽ നിന്നാണ് ഷാജി പോളിനെ കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു....

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മെയ് 6 തിങ്കൾ രാവിലെ 10 ന് ക്യാംപസ് മുഖാമുഖംപരിപാടി സംഘടിപ്പിക്കുന്നു. 2021 മുതൽ തുടർച്ചയായി നിർഫ് (NIRF) റാങ്കിംഗിങ്ങിൽ ഉയർന്നസ്ഥാനം , 2024- 2025...

NEWS

കോതമംഗലം: എസ്.ഐ.ഷാജി പോളിനെ കാണാതായതായി പരാതി. പൈങ്ങോട്ടൂർ ചാത്തമറ്റം സ്വദേശിയായ ഷാജി പോളിനെ ഇന്നലെ മുതലാണ് (ഏപ്രിൽ 30)കാണാതായതെന്ന് ഭാര്യ ഷേർളി പോത്താനിക്കാട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.അമിതമായ ജോലിഭാരംമൂലം എസ്.ഐ.ഷാജി മാനസികമായി...