Connect with us

Hi, what are you looking for?

CRIME

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി

കല്ലൂർക്കാട് : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കല്ലൂർക്കാട് മരുതൂർ കുഴുംബിത്താഴം ഭാഗത്ത് ചെമ്പൻമല കോളനിയിൽ കുറുകശ്ശേരി വീട്ടിൽ ടിജൊ ജോസഫ് (29) നെയാണ് ആറ് മാസത്തേക്ക് നാട് കടത്തിയത് . ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.

കല്ലൂർക്കാട്, വാഴക്കുളം പോലീസ് സ്റ്റേഷൻ പരിധികളിൽ ദേഹോപദ്രവം, അന്യായതടസം ചെയ്യൽ ഭീഷണിപ്പെടുത്തൽ, പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള കേസ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. കഴിഞ്ഞ മാർച്ചിൽ കല്ലൂർക്കാട് പോലീസ് രജിസ്റ്റർ ചെയ്ത അടിപിടിക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

You May Also Like

CRIME

കോതമംഗലം: ബാറില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കോതമംഗലം കുത്തുകുഴി അയ്യങ്കാവ് പ്ലാച്ചേരി പ്രദീപ് (ബാബു-53), ഓണക്കൂര്‍ പാലം ജംഗ്ഷന്‍ തച്ചപ്പിള്ളി ആഘോഷ് (36), ഓണക്കൂര്‍ പാലം ജംഗ്ഷന്‍...

NEWS

കോതമംഗലം : ദേശീയപാത സംരക്ഷണ സമിതിയുടെ നേര്യമംഗലം വനമേഖലയിൽ മരം മുറിക്കൽ സമരം ; 10 പേർക്കെതിരെ കേസ്:കണ്ടാൽ അറിയാവുന്ന 30 പേരെയും കേസിൽ ഉൾപ്പെടുത്തി. കൊച്ചി -ധനുഷ്കോടി ദേശീയപാത സംരക്ഷണ സമിതി...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം – നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗ്ഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് വെബ്‌സൈറ്റില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും പ്രൊജക്ട് അസിസ്റ്റന്റ്‌റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക...

NEWS

കോതമംഗലം : മാധ്യമ, കലാ, സാംസ്‌കാരിക മേഖലയിൽ ദേശീയ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റും, പത്രപ്രവർത്തകനുമായ ഏബിൾ. സി. അലക്സിനെ എം. എ. കോളേജ്...

error: Content is protected !!