Connect with us

Hi, what are you looking for?

NEWS

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഇതരസംസ്ഥാനത്തൊഴിലാളി റിമാന്‍ഡില്‍

പെരുമ്പാവൂർ: പൊതുടാപ്പിൽ നിന്നും വെള്ളമെടുക്കുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാനത്തൊഴിലാളി റിമാൻഡിൽ. പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്ത ഒഡീഷ ഭേ ലാർഗ സ്വദേശി പ്രശാന്ത് മാലിക്ക് (41) നെയാണ് കോടതി റിമാൻഡ് ചെയ്തത്.  മാറമ്പിള്ളി പള്ളിപ്രം പെരിയാർ ജംഗ്ഷന് സമീപമുള്ള പൊതുടാപ്പിൽ നിന്ന് വെള്ളമെടുത്തു കൊണ്ടിരുന്ന 13 വയസുള്ള പെൺകുട്ടിയെ ബലമായി എടുത്തു കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസെത്തി പ്രതിയെ
പിടികൂടി. ഇൻസ്പെക്ടർ ആർ.രഞ്ജിത്തിന്‍റെ നേതൃതത്തിലാണ് അന്വേഷണം നടക്കുന്നത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...