Connect with us

Hi, what are you looking for?

EDITORS CHOICE

പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോതമംഗലം സ്വദേശി സിജോ ജോര്‍ജ്

തൊടുപുഴ : ഫാർമേഴ്‌സ് ക്ലബ്ബിന്റെ ആഭ്യമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ഫോട്ടോ ഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോതമംഗലം സ്വദേശി സിജോ ജോർജ്. തൊടുപുഴ കാർഷിക ലൈബറി ഹാളിൽ നടന്ന ചടങ്ങിൽ ഇടുക്കി കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോർജ് സെബാസ്റ്യൻ സമ്മാനം നൽകി ആദരിച്ചു. നമ്മുടെ ചിറ്റുപാടും കാണുന്ന പ്രകൃതിയുടെ കാഴ്ചകൾ വ്യത്യസ്തതയോടും , ആനുകാലിക പ്രാധ്യാന്യത്തോടും കൂടി അവതരിപ്പിക്കുന്നതിൽ സിജൊക്കുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്. ക്രിസ്തുമസിനോട് അനുബന്ധിച്ചു ഹെലിഹോപ്റ്ററിൽ പറന്നിറങ്ങുന്ന പാപ്പയും , കുതിരപ്പുറത്തു സഞ്ചരിക്കുന്ന പാപ്പയും ശ്രദ്ധനേടുകയും ചെയ്തിരുന്നു. പ്രകൃതി തനതായി തീർക്കുന്നവ ഫോട്ടോഗ്രാഫിയിലൂടെ വിസ്‌മയങ്ങളായി അവതരിപ്പിക്കാനുള്ള കഴിവാണ് സിജോയെ സമ്മാനത്തിന് അർഹനാക്കിയത്.

You May Also Like