Connect with us

Hi, what are you looking for?

EDITORS CHOICE

ക്വാറൻ്റൈനിൽ പോകേണ്ടി വരുന്നവർക്ക് ഇന്ത്യക്കകത്തും പുറത്തും ആധുനിക സൗകര്യങ്ങൾ ഒരുക്കി കോതമംഗലം സ്വദേശിയുടെ ഷോയി ഇൻ്റർനാഷണൽ ശ്രദ്ധനേടുന്നു

ലണ്ടൻ : ആധുനിക സൗകര്യങ്ങളോടെ ക്വാറന്റെയിന്‍ സൗകര്യമൊരുക്കി ഷോയി ഇന്റര്‍നാഷ്ണല്‍. കൊറോണക്കാലത്ത് ക്വാറൻ്റൈനിൽ പോകേണ്ടി വരുന്നവർക്ക് ഇന്ത്യക്കകത്തും പുറത്തും ആധുനിക സൗകര്യങ്ങൾ ഒരുക്കി കോവിഡ് ദുരിതർക്ക് സാന്ത്വനമേകാൻ ഷോയി ഇൻ്റർനാഷണൽ രംഗത്ത്. കോതമംഗലം സ്വദേശിയുമായ ഷോയി കുര്യാക്കോസാണ് ഈ സ്ഥാപനത്തിൻ്റെ അമരക്കാരൻ. കൊറോണക്കാലത്ത് ജന്മനാട്ടിൽ തിരിച്ചെത്തുന്നവർക്ക് സുരക്ഷിതവും ഉല്ലാസപ്രദവുമായ ജീവിത സൗകര്യങ്ങൾ നൽകാൻ ആകർഷകമായ ക്വാറന്റൈൻ പാക്കേജുകളുമായി ഷോയി ഇന്റർനാഷണൽ കമ്പനി ലിമിറ്റഡ്. കോവി ഡ് ഭീക്ഷണിയുമായി വിദേശത്തു നിന്നെത്തുന്നവർക്കും, സ്വദേശത്തുള്ളവർക്കും അവരുടെ ആവശ്യങ്ങൾക്കും, ഇഷ്ടങ്ങൾക്കും അനുസരിച്ച് മികച്ച ആധുനിക കേന്ദ്രങ്ങളിലാകും സേവനം ലഭിക്കുക.

നാടുകളിലെത്തി ക്വാറന്റൈനിൽ പോകേണ്ടി വരുന്നവർക്ക് ഭയരഹിതവും, ആനന്ദകരവുമായ താമസ സൗകര്യങ്ങളാണ് ഷോയി ഇന്റർനാഷണൽ ഓഫർ ചെയ്യുന്നത്. ഇന്ത്യയിലും, വിദേശത്തും ഈ സൗകര്യങ്ങൾ ലഭ്യമാണ്. എയർപോർട്ടിലും, റെയിൽവേ സ്റ്റേഷനിലും എത്തുന്നവരെ ക്വാറന്റൈനുകളിലെത്തിച്ച് അവർക്കാവശ്യമുള്ള ഭക്ഷണം , വൈദ്യപരിശോധന തുടങ്ങിയവ ഉറപ്പാക്കുന്നു. എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ സമീപത്തു തന്നെ ഇത്തരം സൗകര്യങ്ങൾ നൽകുന്നു എന്നതാണ് പ്രത്യേകത.

സ്വന്തമായി പാചകം ചെയ്ത് കഴിക്കാനാഗ്രഹിക്കുന്നവർക്ക് അതിനു വേണ്ട ഉപകരണങ്ങളും മറ്റും നൽകും. ഇവയ്ക്ക് പ്രത്യേക നിരക്ക് ഈടാക്കും. ഇഷ്ടഭക്ഷണം ആവശ്യപ്പെടുന്നവർക്ക് അവലഭ്യമാക്കും. സർക്കാർ വക ക്വാറന്റൈനുകളിൽ സൗകര്യം കുറവാണന്ന പരാതി ഉയരുന്ന സാഹചര്യത്തിൽ സ്വകാര്യ സംരംഭക ഫൈവ് സ്റ്റാർ ക്വാറന്റൈൻ കേന്ദ്രങ്ങൾ ശ്രദ്ദേയമാകുന്നുണ്ട്. എയർപോർട്ടിലും, റെയിൽവേ സ്റ്റേഷനിലും എത്തുന്നവർക്ക് ആവശ്യപ്പെടുന്ന പ്രകാരം പ്രത്യേക നിരക്കിൽ ക്വാറന്റൈൻ സെന്ററുകളിലെത്താൻ വാഹനം ഉൾപ്പെടെ നൽകും. നഴ്സിന്റെ പരിചരണം ആവശ്യമാണെങ്കിൽ പ്രത്യേക നിരക്കിൽ ലഭ്യമാക്കും.

യു.കെ., യു.എസ്.എ. എന്നിവിടങ്ങളിലൊക്കെ ഷോയി ഇന്റർനാഷണലിന്റെ മികച്ച ക്വാറന്റൈൻ സംവിധാനങ്ങൾ ലഭ്യമാണ്. കേരളത്തിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലെ ആധുനിക ഹോട്ടലുകളും, റിസോർട്ടുകളുമാണ് കോവി ഡ് ദുരിതർക്ക് സാന്ത്വന തീരമായി നൽകുന്നത്. യു.കെ. കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഷോയി പ്രവാസികൾക്കായി നാടുകളിൽ വിപുലമായ താമസ സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പ്രായമായ രോഗികൾക്ക് പ്രാഥമിക പരിശോധനകൾക്കുളള സൗകര്യങ്ങ ആവശ്യാനുസരണം പ്രത്യേക നിരക്കിൽ ലഭ്യമാക്കും.

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളും, നിബന്ധനകളും പാലിച്ചാകും എല്ലാത്തരം ക്രമീകരണങ്ങളും. ദുരന്തമുഖത്തു നിന്നും ആശ്വാസതീരത്തെത്തുന്നവർക്ക് ഐസോലേ ഷനിൽ കഴിയുവാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ഷോയി ഇന്റർനാഷണലുമായി ബന്ധപ്പെടാൻ www.shoy.uk , Email – [email protected]  ( whatsapp number +44 7709 037035 )

You May Also Like