തിരുവനന്തപുരം : പരിശുദ്ധ യാക്കോബായ സുറിയാനി സഭക്ക് നേരിട്ട നീതിനിഷേധത്തിൽ പ്രതിഷേധിച്ച് തിരുപനന്തപുരത്ത് അഭി.അലക്സന്ദ്രിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യവുമായി എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം പങ്കെടുത്തു. ഇടവക ജനങ്ങൾക്ക് ആരാധ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക , ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന മാന്യമായ ശവസംസ്കാര ചടങ്ങുകൾ നടത്തുവാൻ സൗകര്യം ഒരുക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് തിരുവനന്തപുരത്തു അനിശ്ചിത കാല നിരാഹാര സമരം നടക്കുന്നത്.

You must be logged in to post a comment Login