കോതമംഗലം: ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.ജാനകി അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. ലൈബ്രറി മുൻ പ്രസിഡന്റ് സാബു മാത്യു എസ് ജാനകി അനുസ്മരണം നടത്തി.
പ്രസിഡന്റ് പ്രിൻസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എം കുഞ്ഞുമൈതീൻ,കെ.എ യൂസഫ്,കെ.എ ശ്രീധരൻ,കെ.ഇ ഹസ്സൻ, പി.വി പ്രകാശ്, എൻ.സി ഓമന,പി.എസ് ദിനേശ്, സി.എസ് പ്രിയ,എന്നിവർ പ്രസംഗിച്ചു.തുടർന്ന് എസ്. ജാനകിയുടെ ഗാനങ്ങൾ കോർത്തിണക്കി ഗാനസന്ധ്യ സംഘടിപ്പിച്ചു.



















































