Connect with us

Hi, what are you looking for?

CRIME

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ടു പേരെ കാലടി പോലിസ് അറസ്റ്റ് ചെയ്തു.

പെരുമ്പാവൂർ : മുക്കുപണ്ടം പണയം വച്ച് ശ്രീമൂലനഗരത്തെ സ്വകാര്യ ഗോൾഡ് ലോൺ സ്ഥാപനത്തിൽ നിന്ന് മൂന്നേകാൽ ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടു പേരെ കാലടി പോലിസ് അറസ്റ്റ് ചെയ്തു. ശ്രീമൂലനഗരം ഇടപ്പള്ളത്ത് വീട്ടിൽ ഷിഹാബ് (40), ശ്രീമൂലനഗരം മാങ്ങാട്ടിൽ വീട്ടിൽ അബ്ദുൾ മനാഫ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നു പ്രാവശ്യമായാണ് ഇവർ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്.

കാലടി എസ്.എച്ച്.ഒ ബി.സന്തോഷ്, എസ്.ഐമാരായ സ്‌റ്റെപ്‌റ്റോ ജോൺ, സി.ടി.ഷൈജു, എ.എസ്.ഐ അബ്ദുൾ സത്താർ, എസ്.സി.പി.ഒ മാരായ അനിൽകുമാർ, നൗഫൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളത്. തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും, ഇവർ മറ്റ് സ്ഥാപനങ്ങളിൽ സമാനമായ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!