Connect with us

Hi, what are you looking for?

CHUTTUVATTOM

റയോൺസ് ലിക്വിഡേഷൻ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ, അനുകൂല നിലപാടുമായി വ്യവസായ മന്ത്രി.

 

പെരുമ്പാവൂർ : 2 പതിറ്റാണ്ടായി പൂട്ടിക്കിടക്കുന്ന ട്രാവൻകൂർ റയോൺസ് കമ്പനിയുടെ 67 ഏക്കർ സ്ഥലം കാടുകയറിക്കിടക്കുകയാണ്. പെരിയാര്‍ നദിയുടെ തീരത്ത് 70 ഏക്കറില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് ഒരുകാലത്ത് ജില്ലയിലെ പ്രധാന വ്യവസായശാലകളിലൊന്നായിരുന്നു. തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങളും, ധനകാര്യ സ്ഥാപനങ്ങളിലുള്ള കടബാധ്യതയും സർക്കാർ ഏകദേശം തീർത്തു. അടച്ചു പൂട്ടലിനെതിരെ തൊഴിലാളി യൂണിയൻ നൽകിയ കേസ് ഹൈക്കോടതിയിലുണ്ട്. ആനുകൂല്യങ്ങൾ നൽകിയെന്നു സർക്കാർ സത്യവാങ്മൂലം നൽകിയാലെ കേസ് തീർപ്പാക്കുകയുള്ളു.

നിലവിൽ സ്ഥലത്തിന്റെ ചുമതലയുള്ള കിൻഫ്രയ്ക്ക് എന്തെങ്കിലും പദ്ധതി നടപ്പാക്കണമെങ്കിൽ കേസ് തീർപ്പാകണം. റയോൺസ് കമ്പനിയിൽ നിന്നുള്ള സൾഫ്യൂ റിക് ആസിഡ് കലർന്നതിനാൽ പ്രദേശത്തെ കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ല. ശുദ്ധജലത്തിനായി 300 കുടുംബങ്ങൾ നെട്ടോട്ടമോടുകയാണെന്നും കമ്പനിയിലെ ശുദ്ധജല പ്ലാന്റ് പ്രവർത്തന സജ്ജമാക്കി തദ്ദേശവാസികൾക്കു പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജല വിഭവ മന്ത്രിക്കു നേരത്തെ തന്നെ കത്തു നൽകിയതാണെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.

2016 ൽ ആണ് ഗവൺമെന്റ് ജൂലൈ മാസത്തിൽ ആദ്യമായി ഇത് സംബന്ധിച്ച് ഒരു ഓർഡർ ഇറക്കുന്നത് . ആ സന്ദർഭത്തിലാണ് ഇത് ഏറ്റെടുക്കൽ പ്രക്രിയയിലേക്ക് പോകുന്നത്. അതിന്റെ ഭാഗമായി ഇപ്പോൾ ആ സ്ഥലം തന്നെ ഉപയോഗിക്കാനാണ് ഗവൺമെന്റ് ശ്രമിക്കുന്നത് . നിലവിൽ അഞ്ച് ഏക്കർ കെഎസ്ഇബി ക്ക് കൊടുത്തു കഴിഞ്ഞു . 22 ഏക്കറിലാണ് ഫാക്ടറിയും മറ്റ് കെട്ടിടങ്ങളും ഉള്ളത്. 40 ഏക്കർ ആണ് കിൻഫ്ര യെ ഏൽപ്പിക്കാൻ തീരുമാനിച്ചതെങ്കിലും ഇപ്പോൾ ലിക്വിഡേറ്റർ 30 ഏക്കർ ആണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. അതിന്റെ ജോയിൻ ഇൻസ്പെക്ഷൻ ഈ ജൂൺ 29 ആം തീയതി നടത്തിയിട്ടുണ്ട്. അവിടെ നല്ല രീതിയിലുള്ള വ്യവസായം ആരംഭിക്കാൻ കഴിയും എന്നുള്ളതാണ് പ്രതീക്ഷ എന്നും ,30 ഏക്കർ അളന്നു തിരിക്കാനായിട്ട് ഈ മാസം ആദ്യം തന്നെ എറണാകുളം കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ധനാഭ്യർത്ഥന ചർച്ചയിൽ വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ അറിയിച്ചു.

You May Also Like

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അശമന്നൂരിലെ പെരിയാര്‍വാലി കനാല്‍ അപകടത്തില്‍ മരണം മൂന്നായി. മണര്‍കാട് സ്വദേശി എമില്‍ സുനില്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എമില്‍. ചൊവ്വാഴ്ചയാണ് അപകടം. പെരിയാല്‍വാലി കനാലില്‍...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

NEWS

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

error: Content is protected !!