Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം ഒക്ടോബർ 11 ന് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കും : ആന്റണി ജോൺ എം എൽ എ.

കോതമംഗലം :കോതമംഗലത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം ഒക്ടോബർ 11 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എസ് സി / എസ് റ്റി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം മുൻസിപ്പാലിറ്റിയിൽ കറുകടത്തിന് സമീപമുള്ള കെട്ടിടത്തിലാണ് ഹോസ്റ്റൽ ആരംഭിക്കുന്നത്. ഹോസ്റ്റൽ ആരംഭിക്കുന്നതോടുകൂടി കോതമംഗലത്തും പരിസരത്തുമുളള ഹയർ സെക്കന്ററി സ്കൂളുകളിലും,ആർട്സ് & സയൻസ്, എൻജിനീയറിങ്ങ്, ദന്തൽ,ആയുർവേദ,ഫാർമസി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്ന പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് ഇവിടെ  താമസിച്ച് അവരുടെ പഠനം തുടരുവാൻ കഴിയും.ആദിവാസി സമൂഹം കാലങ്ങളായി ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായതെന്നും എം എൽ എ പറഞ്ഞു.

You May Also Like