Connect with us

Hi, what are you looking for?

AGRICULTURE

ജൈവ മത്സ്യ കൃഷി വിളവെടുപ്പും മികച്ച മത്സ്യ കർഷകനെ ആദരിക്കലും നടത്തി.

കോതമംഗലം: പിണ്ടിമന ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അയിരൂർപാടം ഹോസ്പിറ്റൽ ജംഗ്ഷനിൽ കുടിലിങ്ങൽ അബുവിന്റ ഫാമിൽ കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ബയോ ഫ്ലോക്ക് സാങ്കേതികവിദ്യയോടെ സ്ഥാപിച്ചിട്ടുള്ള ഫിഷ് ഫാമിൽ നിന്നും ആദ്യ മത്സ്യവിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചാത്ത് പ്രസിഡണ്ട് ജെസ്സി സാജു നിർവഹിച്ചു .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയേൽ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ എസ് എം അലിയാർ സ്വാഗതം പറഞ്ഞു.

മെമ്പർ ലാലി ജോയി, ജൈവ മത്സ്യകൃഷി പ്രൊമോട്ടർ ഷീബ റസ്സൽ ,സീതി മുഹമ്മദ് ,സി പി മുജീബ് റഹ്മാൻ ,എൽദോസ് ജോസ് ,എ.കെ സിനു എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ
മികച്ച മത്സ്യകർഷക ബ്ലോക്ക് തല അവാർഡ് ജേതാവ് കൂടിയായ അബു കുടിലിങ്ങലിനെ പത്താം വാർഡ് മെമ്പറുടെ ഉപഹാരം നൽകി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്സി സാജു, വാർഡ് മെമ്പർ എസ് എം അലിയാർ എന്നിവർ ചേർന്ന് ആദരിച്ചു.

You May Also Like

NEWS

കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും, വ്യവസായ വകുപ്പും ചേർന്ന് പോളിടെക്നിക് ക്യാമ്പസുകൾ ഉൾപ്പടെയുള്ള കോളേജ് ക്യാമ്പസുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വ്യവസായ പാർക്കുകൾ , ഏൺ വൈൽ യു ലേൺ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

error: Content is protected !!