Connect with us

Hi, what are you looking for?

CHUTTUVATTOM

വേങ്ങൂർ ഐ.ടി.ഐയുടെ പുതിയ കെട്ടിടം നാടിനു സമർപ്പിച്ചു.

പെരുമ്പാവൂർ : വേങ്ങൂർ ഐ.ടി.ഐക്ക് അനുവദിച്ചു നിർമ്മാണം പൂർത്തികരിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു . ബെന്നി ബഹന്നാൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവർ മുഖ്യാതിഥികളായി. സാജു പോൾ Ex എം.എൽ.എ , ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായി. 3.75 കോടി രൂപക്കാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.. 2017 ജൂലൈയിൽ ഭരണാനുമതി ലഭ്യമായ പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തീകരിച്ചത്. രണ്ടാം ഘട്ട കെട്ടിട നിർമ്മാണത്തിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായും എംഎൽഎ പറഞ്ഞു.

2020 സെപ്റ്റംബറിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ അധ്യക്ഷതയിൽ അന്നത്തെ തൊഴിൽ വകുപ്പ് മന്ത്രി ടി.കെ രാമകൃഷ്ണനാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിച്ചത്. ആദ്യ ഘട്ടത്തിൽ തന്നെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തികരിക്കുന്നതിനാണ് 2017 ൽ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എന്നാൽ നിർമ്മാണം ആരംഭിച്ച ഘട്ടത്തിൽ പരിശോധന നടത്തിയപ്പോൾ മണ്ണിന് ഉറപ്പ് കുറഞ്ഞ പ്രദേശമായതിനാൽ ചെലവ് കൂടിയ പൈൽ ഫൗണ്ടേഷൻ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് പുതുക്കുകയായിരുന്നു. 230 പൈലുകൾ സ്ഥാപിച്ചാണ് ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായത്.

12000 ചതുരശ്രയടി ചുറ്റളവിലാണ് കെട്ടിടം പൂർത്തീകരിച്ചത്. 4 വർക്ക് ഷോപ്പുകൾ, 2 ക്ലാസ് മുറികൾ, ഐ.ടി ലാബ്, ഓഫീസ് മുറി, പ്രിൻസിപ്പലിൻ്റെ മുറി, സ്റ്റാഫ് മുറി, അടുക്കള, സ്റ്റോർ എന്നിവ അടങ്ങുന്ന കെട്ടിടമാണ് പൂർത്തിയായത്. ഇലക്ട്രിക്കൽ, സിവിൽ, കമ്പ്യൂട്ടർ കോഴ്സുകൾ ആണ് നിലവിൽ ഇവിടെ പഠിപ്പിക്കുന്നത്.

2010ല്‍ രണ്ട് ട്രേഡുകളിൽ പരിശീലനം നൽകി ആരംഭിച്ച വേങ്ങൂര്‍ ഐ.ടി.ഐയില്‍ ഇപ്പോള്‍ മൂന്ന് ട്രേഡുകളിലായി 120 വിദ്യാർത്ഥികളും 18 അധ്യാപക, നോൺ അധ്യാപക തസ്തികകളും ഉണ്ട്. നെടുങ്ങപ്രയിൽ ഉള്ള വേങ്ങൂർ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലാണ് ഇപ്പോൾ ഐ.ടി.ഐ പ്രവർത്തിപ്പിക്കുന്നത്.

ഇലകട്രോണിക്സ്, ഫിറ്റർ, മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ, മെക്കാനിക്കൽ റഫ്രിജറേഷൻ എന്നിവക്കുള്ള വർക്ക് ഷോപ്പുകളാണ് ഇവിടെ നിർമ്മിച്ചത്. ഭാവിയിൽ അനുവദിക്കപ്പെടുന്ന കോഴ്സുകൾക്ക് കൂടി സൗകര്യപ്രദമായ രീതിയിലാണ് രണ്ട് ഘട്ടമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കിയത്. പൊതു മരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് പദ്ധതിയുടെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കിയത്.

രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് 8 കോടിയോളം രൂപ വേണ്ടി വരും. ഇത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻക്കുട്ടിക്ക് എൽദോസ് കുന്നപ്പിള്ളി എംഎൽഎ കത്ത് നൽകി. ഡിജിറ്റല്‍ ക്ലാസ് മുറികള്‍, ആധുനികരീതിയിലുള്ള വര്‍ക്ക്ഷോപ്പ്, ലൈബ്രറി, സെമിനാര്‍ ഹാള്‍, കളിസ്ഥലം, ഓഡിറ്റോറിയം, ഗ്രീന്‍ കാമ്പസ് തുടങ്ങിയ സൗകര്യങ്ങൾ അടുത്ത ഘട്ടത്തിൽ ഉൾക്കൊള്ളിക്കുമെന്ന് എംഎൽഎ പറഞ്ഞു.
വ്യവസായിക പരിശീലന വകുപ്പ് അഡീ. ഡയറക്ടർ ശ്രീ ശിവശങ്കരൻ കെ.പി. സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ അലിയാർ എ.എ. റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ച് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഷൈനി വർഗീസ്, ശാരദ മോഹൻ, മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ബ്ലോക്ക് മെമ്പർമാരായ ഡെയ്സി ജെയിംസ്, പിയർ നാരായണൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിസി കൃഷ്ണൻകുട്ടി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷീബ ചാക്കപ്പൻ, ശ്രീജ ഷിജോ, ബിജു പീറ്റർ, പഞ്ചായത്ത് അംഗങ്ങളായ ജിനു ബിജു, ആൻസി ജോബി, ബിജു ടി കെ, ബേസിൽ കോര കല്ലറയ്ക്കൽ, ശോഭന വിജയകുമാർ, മരിയ സാജു മാത്യു, ബൈജു പോൾ, പീറ്റർ പി വി, ശശികല, വിനു സാഗർ, ക്രാരീയേലി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ ജി ജയരാജ്, നെടുങ്ങപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സായി പുല്ലൻ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ എം എ ഷാജി, പ്രസന്നകുമാരി വാസു, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എൽദോ ചെറിയാൻ, സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി ജോർജ് ജോയ്, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി എസ് ഭാസ്കരൻ, ഐ എം സി ചെയർമാൻ ബാബു തോമസ്, പിടിഎ പ്രസിഡന്റ് റെജി വർഗീസ്, ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് സനൽകുമാർ പി, നോഡൽ ഐടിഐ പ്രിൻസിപ്പാൾ പി കെ രഘുനാഥൻ, സ്റ്റാഫ് സെക്രട്ടറി ജിമ്മി എ വി, ഐടിഐ വേങ്ങൂർ ചെയർമാൻ ആദർശ് സോമൻ, പ്രിൻസിപ്പാൾ സിന്ധു പോൾ തുടങ്ങിയവർ സംസാരിച്ചു.

You May Also Like

ACCIDENT

പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസില്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കടയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേല്‍ ലോറി...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

error: Content is protected !!