Connect with us

Hi, what are you looking for?

CHUTTUVATTOM

വായ്ക്കര ഗവ. യു.പി സ്‌കൂളിന് പുതിയ അക്കാദമിക്ക് ബ്ലോക്കിന്‌ അനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി.

പെരുമ്പാവൂർ : വായ്ക്കര ഗവ. യു.പി സ്‌കൂളിന് പുതിയ അക്കാദമിക്ക് ബ്ലോക്ക് ഒരുങ്ങുന്നു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് സ്‌കൂളിലെ പ്രി പ്രൈമറി വിഭാഗത്തിനുള്ള കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. എംഎൽഎ മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
42.17 ലക്ഷം രൂപയാണ് ലീഡ് സ്‌കൂൾ ആയി ഉയർത്തിയ വായ്ക്കര ഗവ. യു.പി സ്‌കൂളിന് അനുവദിച്ചത്. രണ്ട് ക്ലാസ് മുറികളും അതിനൊപ്പം രണ്ട് ശുചിമുറികളും പുതിയ കെട്ടിടത്തിൽ നിർമ്മിക്കും. പ്രി പ്രൈമറി വിഭാഗത്തിൽ കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ ഫർണ്ണിച്ചറുകളും ഇതോടൊപ്പം നൽകുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു.
110 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിൽ 188  വിദ്യാർഥികളാണ് പഠിക്കുന്നത്. പ്രി പ്രൈമറി വിഭാഗത്തിൽ മാത്രം 49 കുട്ടികൾ പഠിക്കുന്നുണ്ട്. രായമംഗലം പഞ്ചായത്തിലെ അഞ്ചാം വർഡിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പൊതുമേഖല  സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് ലിമിറ്റഡിനാണ് നിർമ്മാണ ചുമതല.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!